MollywoodLatest NewsKeralaCinemaNewsBollywoodEntertainmentKollywoodMovie Gossips

ചില വിശ്വാസങ്ങളുടെ പേരില്‍ ഞാന്‍ വിജയ് സേതുപതി സിനിമയില്‍ നിന്നും ഒഴിവാക്കപ്പെട്ടു: അമലാ പോള്‍

കൊച്ചി: ചില വിശ്വാസങ്ങളുടേയും ചിന്തകളുടേയും പേരില്‍ തന്നെ വിജയ് സേതുപതി സിനിമയില്‍ നിന്നും ഒഴിവാക്കിയിരുന്നതായി തുറന്നു പറഞ്ഞ് നടി അമലാ പോള്‍. എന്ത് സംഭവിക്കുന്നതും ഒരു നല്ലതിന് വേണ്ടിയാണെന്നാണ് താന്‍ മനസിലാക്കുന്നതെന്നും താരം കൂട്ടിച്ചേർത്തു. ബോളിവുഡില്‍ താന്‍ ഓഡീഷന്‍ ചെയ്തിട്ടുണ്ടെന്നും അവിടെ കാസ്റ്റിങ് ഏജന്‍സിയാണ് താരങ്ങളെ സിനിമയിലേക്ക് തെരഞ്ഞെടുക്കുന്നതെന്നും അമലാ പോള്‍ പറഞ്ഞു.

അമലാ പോളിന്റെ വാക്കുകളുടെ പൂർണ്ണരൂപം;

ബോളിവുഡില്‍ അജയ് ദേവ്ഗണ്‍, അക്ഷയ് കുമാര്‍ തുടങ്ങിയ താരങ്ങള്‍ക്കൊപ്പം ഇപ്പോഴും സിനിമ ചെയ്യുന്നുണ്ട്. അതിന് വേണ്ടി പക്ഷെ ഓഡീഷന്‍ ചെയ്തിട്ടില്ല. അതില്‍ ഒരു സിനിമയുടെ ഷൂട്ട് കേരളത്തില്‍ അടുത്ത് ആരംഭിക്കും. അക്ഷയ് കുമാറും അജയ് ദേവ്ഗണും വളരെ സിംപിള്‍ ആയിട്ടുള്ള ആളുകളാണ്.

സ്വകാര്യ കമ്പനികളില്‍ ഉയര്‍ന്ന ജോലി വാഗ്ദാനം ചെയ്ത് യുവതികളെ ലൈംഗികവൃത്തിയിലേയ്ക്ക് തള്ളിവിട്ടു: യുവാവ് അറസ്റ്റില്‍

അവര്‍ക്ക് എപ്പോഴും അവരുടെ സിനിമ നന്നാവണമെന്ന ആഗ്രഹം മാത്രമാണുള്ളത്. സിനിമ ചെയ്യാന്‍ തുടങ്ങും മുമ്പ് ടെന്‍ഷനാണ്. ഏതെങ്കിലും സീന്‍ ശരിയായില്ലെങ്കില്‍ അന്ന് രാത്രി എനിക്ക് ഉറങ്ങാനാവില്ല. എന്ത് സംഭവിക്കുന്നതും ഒരു നല്ലതിന് വേണ്ടിയാണെന്നാണ് ഞാന്‍ മനസിലാക്കുന്നത്. ചില വിശ്വാസങ്ങളുടേയും ചിന്തകളുടേയും പേരില്‍ ഞാന്‍ വിജയ് സേതുപതി സിനിമയില്‍ നിന്നും ഒഴിവാക്കപ്പെട്ടിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button