ചെറിയ പ്രായത്തിൽ തന്നെ അത്യാവശ്യത്തിന് പണമുണ്ടാക്കി ജീവിതം ആഘോഷമാക്കണമെന്ന് കരുതുന്നവർക്ക് മുന്നിലുള്ള സാധ്യതയാണ് നിക്ഷേപം. ഇത്തിനായി ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ തിരഞ്ഞെടുക്കാം. മ്യൂച്വൽ ഫണ്ടിൽ നേരത്തെ നിക്ഷേപം ആരംഭിക്കുന്നത് വഴി കുറഞ്ഞ റിസ്‌കില്‍ വലിയ തുക നേടാന്‍ സാധിക്കും. 15 വർഷത്തിനുള്ളിൽ 50 ലക്ഷം രൂപ നേടുന്നതിനായി നിക്ഷേപത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമെന്ന് മനസിലാക്കാം.
മ്യൂച്വൽ ഫണ്ടിൽ ഉയർന്ന ലാഭം നേടാൻ പിന്തുടരേണ്ട റൂളാണ് 15*15*15 റൂള്‍. നിക്ഷേപത്തിലെ മൂന്ന് ഘടകങ്ങളെയാണ് ഇത് കൊണ്ട് ഉദ്യേശിക്കുന്നത്. നിക്ഷേപത്തിന്റെ മൂല്യം, കാലാവധി, പ്രതീക്ഷിക്കുന്ന ആദായം എന്നിവയാണ് അവ. സിസ്റ്റമാറ്റിക്ക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ വഴിയാണ് ഈ റൂള്‍ പ്രവര്‍ത്തിപ്പിക്കുന്നത്. മാസത്തില്‍ 15,000 രൂപയുടെ പ്രതിമാസ എസ്‌ഐപി 15 വര്‍ഷത്തേക്ക് തുടര്‍ന്നാല്‍ 15 ശതമാനം ആദായം പ്രതീക്ഷിച്ചാല്‍ 1 കോടി രൂപ നേടാനാകും. ദീര്‍ഘകാല നിക്ഷേപമായതിനാല്‍ വരുമാനം കൂടുന്നതിന് അനുസരിച്ച് എസ്ഐപി തുക ഉയര്‍ത്തി എസ്ഐപി ടോപ്പ് അപ്പ് ചെയ്താൽ ഇതിനേക്കാളും വരുമാനം നേടാനാകും.
സര്‍ക്കാര്‍ കിറ്റ് കൊടുത്ത് വോട്ട് വാങ്ങി ജയിക്കുന്നു, വ്യവസായികള്‍ക്ക് കേരളം സാത്താന്റെ നാട്: ശശി തരൂര്‍
ദീർഘകാല നിക്ഷേപത്തിൽ നിക്ഷേപകന്റെ വരുമാനം കൂടുന്നതിന് അനുസരിച്ച് എസ്ഐപി തുക ഉയർത്തുന്നതിനെയാണ് എസ്ഐപി ടോപ്പ് അപ്പ് എന്നു പറയുന്നത്. സാധാരണ ഗതിയിൽ എസ്ഐപിയുടെ 10 ശതമാനം തുകയാണ് എസ്ഐപി ടോപ്പ് അപ്പ് ആയി ഉയർത്തുന്നത്. 15*15*15 റൂള്‍ പ്രകാരം എസ്‌ഐപി നിക്ഷേപം തുടങ്ങിയൊരാള്‍ക്ക് ലഭിക്കുന്ന നേട്ടം എന്താണെന്ന് നോക്കാം. നിക്ഷേപത്തിൽ പണം വളരാനുള്ള സമയം നൽകുകയെന്നത് പ്രധാനമാണ്. ഇതിൽ പ്രധാനമാണ് ക്ഷമയോടെ കാത്തിരിക്കുക എന്നത്.
25-ാം വയസില്‍ പ്രതിമാസം 15,000 രൂപ എസ്‌ഐപി വഴി 15 ശതമാനം ആദായം ലഭിക്കുന്ന ഫണ്ടിൽ 15 വർഷത്തേക്ക് നിക്ഷേപിച്ചാൽ 1,01,52,946 രൂപ ലഭിക്കും. 27,00,000 ലക്ഷം രൂപയുടെ നിക്ഷേപത്തിൽ നിന്ന് 74,52,946 രൂപ ലാഭമുണ്ടാക്കാൻ കഴിയും. 10 ശതമാനം തുക എസ്ഐപി ചെയ്താൽ 1,66,49,992 രൂപ ലഭിക്കും. ഇതുപോലെ 15 വർഷത്തിനുള്ളിൽ 50 ലക്ഷം സ്വന്തമാക്കാൻ നിക്ഷേപിക്കുന്നൊരാൾക്ക് മാസത്തിൽ 4505 രൂപയാണ് നിക്ഷേപിക്കേണ്ടത്.
25-ാം വയസിൽ 15 ശതമാനം ആദായം പ്രതീക്ഷിക്കുന്ന ഫണ്ടിൽ 4505 രൂപ നിക്ഷേപിച്ച് തുടങ്ങിയൊരാൾ വർഷത്തിൽ 10 ശതമാനം എസ്ഐപി ടോപ്പ് അപ്പ് ചെയ്യുകയാണെങ്കിൽ 15 വര്‍ഷത്തെ നിക്ഷേപം കൊണ്ട് 40-ാം വയസിൽ 50 ലക്ഷം രൂപ നേടാം. ഇവിടെ 15 വർഷം കൊണ്ട് നിക്ഷേപിച്ചത് 17,17,620 രൂപയാണ്. ഇതിലൂടെ 32,82,927 ലക്ഷം രൂപയുടെ ലാഭം ചേർത്താണ് 50 ലക്ഷം നേടാനായത്. ഇത്തരത്തിൽ ചെറിയ നിക്ഷേപത്തിലൂടെ 40-ാം വയസിൽ 50 ലക്ഷം രൂപ നേടാനാകുന്നതോടൊപ്പം ഭാവി ജീവിതം സുരക്ഷിതമാക്കാനും മ്യൂച്വൽ ഫണ്ടിലൂടെ സാധിക്കും.
Post Your Comments