ThrissurLatest NewsKeralaNattuvarthaNews

വീട്ടമ്മയെ ബലാത്സംഗം ചെയ്ത ശേഷം ഒളിവിൽ പോയ പ്രതി 22 വർഷത്തിന് ശേഷം പിടിയിൽ

വടക്കഞ്ചേരി അഞ്ചുമൂർത്തി മംഗലം തെക്കേത്തറ പ്രതീഷ് കുമാർ (45) എന്ന പ്രദീപിനെയാണ് പൊലീസ് പിടികൂടിയത്

വടക്കഞ്ചേരി: വീട്ടമ്മയെ ബലാത്സംഗം ചെയ്ത ശേഷം ഒളിവിൽ പോയ പ്രതി 22 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയിൽ. വടക്കഞ്ചേരി അഞ്ചുമൂർത്തി മംഗലം തെക്കേത്തറ പ്രതീഷ് കുമാർ (45) എന്ന പ്രദീപിനെയാണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം വടക്കഞ്ചേരി പൊലീസ് തമിഴ്നാട്ടില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്.

2000-ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സംഭവത്തിന് ശേഷം നാടുവിട്ട പ്രതി പിന്നീട് കർണാടക – തമിഴ്നാട് സംസ്ഥാനങ്ങളിലെ വിവിധ പ്രദേശങ്ങളില്‍ കഴിഞ്ഞ 22 വര്‍ഷമായി ഒളിവിൽ താമസിക്കുകയായിരുന്നു. നിലവിൽ ഇയാള്‍ കാഞ്ചീപുരത്ത് ഒളിവില്‍ താമസിക്കുകയാണെന്ന് പൊലീസിന് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന്, പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും ഇവരുടെ അന്വേഷണത്തെ തുടര്‍ന്ന്, കാഞ്ചീപുരത്ത് നിന്നും ഇയാളെ പിടികൂടുകയുമായിരുന്നു.

Read Also : പുണ്യ നദിയായ ഗംഗയിലെ ബാക്ടീരിയകള്‍ മനുഷ്യരുടെ രോഗങ്ങളെ ചികിത്സിക്കുന്നതില്‍ ഫലപ്രദമാണെന്ന് കണ്ടെത്തി

ആലത്തൂർ ഡി വൈ എസ് പി ആർ അശോകൻ, വടക്കഞ്ചേരി സി ഐ എ ആദം ഖാൻ, കെ വി എസ് ഐ കെ വി സുധീഷ് കുമാർ, സ്ക്വാഡ് അംഗങ്ങളായ എം ആർ സുനിൽ കുമാർ, ആർ കൃഷ്ണദാസ്, യു സൂരജ് ബാബു, കെ ദിലീപ്, സൈബർ സെൽ ഉദ്യോഗസ്ഥ അഞ്ചുമോൾ എന്നിവരുടെ സംഘമാണ് പ്രതീഷ് കുമാറിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button