കൊച്ചി: ഫിറ്റ്‌നസ് ടെസ്റ്റിന്റെ തുക കുറയ്ക്കാത്തതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ സമരത്തിനൊരുങ്ങുന്നു. ഫിറ്റ്‌നസ് ടെസ്റ്റിന്റെ തുക 13,500 ആക്കി ഉയര്‍ത്തിയിരുന്നു. ഇതിനെതിരെ ബസുടമകള്‍ ഹൈക്കോടതിയെ സമീപിക്കുകയും അധിക തുക ഈടാക്കരുതെന്നാണ് ഹൈക്കോടതി ഉത്തരവിറക്കുകയും ചെയ്തിരുന്നു.
Read Also:പുണ്യ നദിയായ ഗംഗയിലെ ബാക്ടീരിയകള്‍ മനുഷ്യരുടെ രോഗങ്ങളെ ചികിത്സിക്കുന്നതില്‍ ഫലപ്രദമാണെന്ന് കണ്ടെത്തി
ഹൈക്കോടതി ഉത്തരവുണ്ടായിട്ടും മോട്ടോര്‍ വാഹന വകുപ്പ് അധിക തുക ഈടാക്കുന്നു എന്നാണ് സ്വകാര്യ ബസുടമകളുടെ പരാതി. ആര്‍ടിഒമാര്‍ ഇത് പാലിക്കുന്നില്ലെന്നാണ് സ്വകാര്യ ബസുടമകളുടെ പരാതി. ഇതില്‍ പ്രതിഷേധിച്ച് കോടതി അലക്ഷ്യത്തിന് കേസ് നല്‍കാനും സമരവുമായി മുന്നോട്ട് പോകാനുമാണ് സ്വകാര്യ ബസുടമകളുടെ തീരുമാനം. അതേസമയം, സമരം എന്ന് മുതലാണെന്ന് ബസ് ഉടമകള്‍ അറിയിച്ചിട്ടില്ല.
Post Your Comments