Latest NewsCinemaMollywoodNewsEntertainmentKollywoodMovie Gossips

യോഗി ബാബു പ്രധാന വേഷത്തിൽ എത്തുന്ന ‘ദാദാ’: തീയേറ്ററുകളിലേക്ക് 

ചെന്നൈ: എനി ടൈം മണി ഫിലിംസിൻ്റെ ബാനറിൽ നിർമ്മിച്ച് യോഗി ബാബു പ്രധാന വേഷത്തിൽ എത്തുന്ന പുതിയ ചിത്രമാണ് ‘ദാദാ’. ഗിന്നസ് കിഷോർ ആണ് ചിത്രത്തിൻ്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. ചിത്രം ഡിസംബർ 9ന് മൂന്ന് ഭാഷകളിലായി തീയേറ്ററുകളിലെത്തും. തുടക്കം മുതലേ ഏറെ വിവാദങ്ങൾ കൊണ്ട് പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണ് ‘ദാദാ’. തീർത്തുമൊരു ക്രൈം ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രം തമിഴിന് പുറമേ മലയാളം, കന്നട എന്നീ ഭാഷകളിലും റിലീസ് ചെയ്യും.

യോഗി ബാബുവിനെ കൂടാതെ നിതിൻ സത്യ, ഗായത്രി, മനോ ബാല, സിംഗമുത്തു, നാസർ തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ആർഎച്ച് അശോക് ആണ് ചിത്രത്തിൻ്റെ ഛായാഗ്രാഹകൻ. ഡി നാഗാർജുൻ എഡിറ്റിംങ് നിർവ്വഹിക്കുന്ന ചിത്രത്തിൻ്റെ സംഗീത സംവിധാനം കാർത്തിക് ക്രിഷ്ണൻ നിർവ്വഹിക്കുന്നു. സാൻഹ ആർട്ട് റിലീസാണ് കേരളത്തിലും കർണാടകയിലും ചിത്രം വിതരണത്തിനെത്തിക്കുന്നത്. വാർത്ത പ്രചരണം: പി ശിവപ്രസാദ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button