വൈക്കം: ജോലി സമ്മർദ്ദം മൂലം രണ്ടാഴ്ച മുമ്പ് ആത്മഹത്യ ചെയ്ത ഹെഡ്മിസ്ട്രസിന്റ ഭർത്താവ് മരിച്ചു. വൈക്കം പോളശേരി ഗവണ്മെന്റ് എൽപി സ്കൂൾ ഹെഡ്മിസ്ട്രസും കൊച്ചുകവല മാളിയേക്കൽ ആർ. രമേഷ്കുമാറിന്റെ ഭാര്യ ശ്രീജയെ (48)യാണ് രണ്ടാഴ്ച മുമ്പ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
Read Also : സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
ശ്രീജയുടെ ഭർത്താവ് ആർ.രമേഷ് (53) ഇന്നലെ പുലർച്ചെയാണ് മരിച്ചത്. രമേഷിനെ ബുധനാഴ്ച രാത്രിയാണ് വയറു വേദനെയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ, പുലർച്ചയോടെ മരിക്കുകയായിരുന്നു.
പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.
Post Your Comments