തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കെ.എസ്.ആർ.ടി.സി ബസിൽ നിന്ന് തെറിച്ച് വീണ് വിദ്യാർത്ഥിനിക്ക് പരിക്ക്. മന്യ എന്ന വിദ്യാർത്ഥിനിക്കാണ് പരിക്കേറ്റത്.
അമിതവേഗത്തിൽ സഞ്ചരിച്ച ബസിന്റെ വാതിൽ തനിയെ തുറന്ന് വിദ്യാർത്ഥിനി റോഡിലേക്ക് വീഴുകയായിരുന്നു. തലയിടിച്ച് വീണ് ബോധം നഷ്ടമായി വഴിവക്കിൽ കിടന്ന വിദ്യാർത്ഥിനിയെ പിന്നാലെ വന്ന ബൈക്ക് യാത്രക്കാരാണ് ആശുപത്രിയിലെത്തിച്ചത്.
അപകടം നടന്നിട്ടും ബസ് നിർത്താതെ പോയി. തുടർന്ന്, 400 മീറ്റർ ദൂരം കൂടി സഞ്ചരിച്ച ശേഷം ജനങ്ങൾ തടഞ്ഞപ്പോൾ മാത്രമാണ് ബസ് നിർത്തിയത്. പരിക്കേറ്റ കുട്ടി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
Post Your Comments