മല്ലപ്പള്ളി: കൊറ്റനാട് പഞ്ചായത്തിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മക്ക് പരിക്ക്. പെരുമ്പെട്ടി ചിരട്ടോലിൽ ലൈലബീവിക്കാണ് (56) പരിക്കേറ്റത്.
Read Also : മന്ത്രി നിർദേശിച്ചു, സുകുമാരിയുടെ മകളുടെ ജനന സർട്ടിഫിക്കറ്റിലെ തെറ്റ് തിരുത്തി
ഉന്നത്തോലി-തൂങ്ങുപാല റോഡിലൂടെ നടന്നുപോകുകയായിരുന്ന ലൈലബീവിക്ക് നേരെയാണ് കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്. പാഞ്ഞെത്തിയ പന്നി തട്ടിമറിച്ചിട്ടശേഷം ലൈലബീവിയുടെ കൈയിൽ കുത്തുകയായിരുന്നു.
Read Also : രാജ്യത്തിന്റെ പുരോഗതി തുടരുമെന്ന് പ്രതിജ്ഞ ചെയ്യുന്നു: ദേശീയ ദിന സന്ദേശം പങ്കുവെച്ച് യുഎഇ പ്രസിഡന്റ്
ഇവർ റാന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം, പകലും പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ പന്നിയുടെ ആക്രമണം രൂക്ഷമായതോടെ ജനം ഭീതിയിലാണ്.
Post Your Comments