ThiruvananthapuramNattuvarthaLatest NewsKeralaNews

വീ​ടും വ​സ്തു​വും എ​ഴു​തി കൊ​ടു​ക്കാ​ത്ത​തി​ന്‍റെ പേ​രി​ൽ അ​മ്മ​യെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം : മ​ക​ൻ പിടിയിൽ

തെ​ന്നൂ​ർ കൊ​ള​ച്ച​ൽ കൊ​ന്ന​മൂ​ട് തോ​ന്തം​കു​ഴി ശ​കു​ന്ത​ള വി​ലാ​സ​ത്തി​ൽ ജി​നേ​ഷ് (33)ആ​ണ് അറസ്റ്റിലായത്

പാ​ലോ​ട്: വീ​ടും വ​സ്തു​വും എ​ഴു​തി കൊ​ടു​ക്കാ​ത്ത​തി​ന്‍റെ പേ​രി​ൽ അ​മ്മ​യെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച മ​ക​ൻ അ​റ​സ്റ്റി​ൽ. തെ​ന്നൂ​ർ കൊ​ള​ച്ച​ൽ കൊ​ന്ന​മൂ​ട് തോ​ന്തം​കു​ഴി ശ​കു​ന്ത​ള വി​ലാ​സ​ത്തി​ൽ ജി​നേ​ഷ് (33)ആ​ണ് അറസ്റ്റിലായത്. മാ​താ​വാ​യ ശ​കു​ന്ത​ള​യെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ആണ് അറസ്റ്റ്.

ക​ഴി​ഞ്ഞ​മാ​സം ഏഴി​ന് ആണ് കേസിനാസ്പദമായ സംഭവം. മ​ദ്യ​പി​ച്ച് വീ​ട്ടി​ലെ​ത്തി​യ പ്ര​തി ശ​കു​ന്ത​ള​യെ ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ശ​കു​ന്ത​ള​യു​ടെ നി​ല​വി​ളി​കേ​ട്ട് നാ​ട്ടു​കാ​ർ ഓ​ടി കൂ​ടി​യ​പ്പോ​ൾ പ്ര​തി ര​ക്ഷ​പ്പെ​ട്ടു.

Read Also : കൊളുന്തു നുള്ളുന്നതിനിടെ തൊഴിലാളികളായ സ്ത്രീകൾക്ക് നേരെ കരടിയുടെ ആക്രമണം : രണ്ടുപേർക്ക് പരിക്ക്

തു​ട​ർ​ന്ന്, പാ​ലോ​ട് സിഐ പി. ​ഷാ​ജി​മോ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ​മാ​രാ​യ നി​സാ​റു​ദീ​ൻ, റ​ഹീം, എ​എ​സ്ഐ അ​ൽ അ​മാ​ൻ, സി​പി​ഒ ര​ഞ്ജി​ത്ത് രാ​ജ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം ആണ് പാ​രി​പ്പ​ള്ളി​യി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

അതേസമയം, ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ ശ​കു​ന്ത​ള ഇ​പ്പോ​ഴും മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. നേരത്തെയും പ്ര​തി പ​ല​ത​വ​ണ ശ​കു​ന്ത​ള​യെ ആ​ക്ര​മി​ച്ചി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button