
മൂന്നാർ: കാർ കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. കുമളി സ്വദേശി കുറ്റിവേലിയിൽ ഷാജിയാണ് മരിച്ചത്. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു.
മൂന്നാർ എല്ലപ്പെട്ടിയിൽ ആണ് അപകടം നടന്നത്. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാർ താഴ്ച്ചയിലേയ്ക്ക് പതിക്കുകയായിരുന്നു.
Read Also : അയ്യപ്പൻ വിളക്കിനിടെ ആനയിടഞ്ഞു: മേൽശാന്തിയുടെ വാഹനം കുത്തിമറിച്ചിട്ട ആനയെ തളച്ചത് ഒന്നര മണിക്കൂറിന് ശേഷം
അപകടത്തിൽ പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സ്ഥലത്തെത്തിയ മൂന്നാർ പൊലീസ് മേൽനടപടി സ്വീകരിച്ചു. മരിച്ച ഷാജിയുടെ മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments