കൊളംബോ: ഇന്ത്യൻ ഓയിൽ കോർപറേഷന് എണ്ണയുമായി വരവേ ശ്രീലങ്കൻ തീരത്തു വച്ച് തീപിടിത്തമുണ്ടായ എണ്ണക്കപ്പലിലെ തീ നിയന്ത്രണ വിധേയമാക്കി. ബുധനാഴ്ച കപ്പലിലെ തീ അണച്ചെന്ന വിവരം ഇന്ത്യൻ നേവിയാണ് അറിയിച്ചത്. കുവൈറ്റിൽനിന്ന് എത്തിയ പനാമ രജിസ്ട്രേഷനിലുള്ള ന്യൂഡയമണ്ട് കപ്പലിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് തീപിടിത്തമുണ്ടായത്.
Also read : വിമാനാപകടം : ഒരുകുടുംബത്തിലെ നാല് പേർ മരിച്ചു
ഞായറാഴ്ചയോടെ തീ അണച്ചുവെങ്കിലും എന്നാൽ തിങ്കളാഴ്ച കപ്പലിൽ വീണ്ടും തീപിടിക്കുകയായിരുന്നു. ഇതാണ് കഴിഞ്ഞ ദിവസം അണച്ചത്. 2,70,000 മെട്രിക്ക് ടൺ എണ്ണയാണ് കപ്പലിലുള്ളത്. ഈ എണ്ണ ചോർന്നൊലിക്കുകയോ പൊട്ടിത്തെറിക്കുകയോ ചെയ്താൽ ശ്രീലങ്കയുടെ തീരത്ത് വൻ പാരിസ്ഥിതിക നാശമുണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി
Post Your Comments