ടോക്കിയോ: ഒളിമ്പിക്‌സ് നിശ്ചയിച്ച സമയത്ത് തന്നെ നടത്തുമെന്ന് ഇന്റര്‍നാഷണല്‍ ഒളിമ്പിക്‌സ് കമ്മിറ്റി(ഐ.ഒ.സി). കോവിഡിനെ ഫലപ്രദമായി നേരിടാന്‍ ജാപ്പനീസ് സര്‍ക്കാരിന് കഴിയുമെന്ന് ഐ.ഒ.സി വ്യക്തമാക്കി. കോവിഡ് വ്യാപനത്തിനിടെ ഒളിമ്പിക്‌സ് നടത്താനുള്ള തീരുമാനത്തിനെതിരെ ജപ്പാനില്‍ വ്യാപകമായി പ്രതിഷേധം അരങ്ങേറുന്നതിനിടെയാണ് ഐ.ഒ.സിയുടെ പ്രഖ്യാപനം.
കഴിഞ്ഞ കുറേ ദിവസങ്ങളായി ഒളിമ്പിക്‌സ് സ്‌റ്റേഡിയങ്ങള്‍ക്ക് മുന്നില്‍ പ്രതിഷേധവുമായി ആയിരക്കണക്കിന് ആളുകളാണ് രംഗത്തെത്തിയത്. ഒളിമ്പിക്‌സ് നടത്തുമെന്ന സര്‍ക്കാര്‍ നിലപാടിനെതിരെ വിവിധയിടങ്ങളില്‍ പ്രതിഷേധം തുടരുകയാണ്. ഒളിമ്പിക്‌സിന്റെ പ്രധാന വേദിയായ നാഷണല്‍ സ്‌റ്റേഡിയത്തിന് മുന്നില്‍ നിരവധി ആളുകളാണ് ഓരോ ദിവസവും പ്രതിഷേധവുമായെത്തുന്നത്. ഐ.ഒ.സിയുടെ പ്രഖ്യാപനം കൂടി ഉണ്ടായതോടെ വരും ദിവസങ്ങളിലും ജപ്പാനില്‍ ശക്തമായ പ്രതിഷേധം ഉണ്ടാകാനാണ് സാധ്യത.
കോവിഡ് വലിയ രീതിയില്‍ വ്യാപിക്കുന്നതിനിടെ ജപ്പാനില്‍ ഒളിമ്പിക്‌സ് നടത്താനുള്ള തീരുമാനം ജനങ്ങളെ കൊലയ്ക്ക് കൊടുക്കുന്നതിന് തുല്യമാണെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. വിദേശ കാണികളെ പൂര്‍ണമായി വിലക്കിയിട്ടുണ്ടെങ്കിലും മത്സരത്തില്‍ പങ്കെടുക്കാനായി താരങ്ങളും സപ്പോര്‍ട്ടിംഗ് സ്റ്റാഫുകളുമായി രാജ്യത്തേക്കെത്തുക പതിനായിരത്തിലേറെ ആളുകളായിരിക്കുമെന്നും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ജൂലൈയില്‍ നടക്കാനിരിക്കുന്ന ഒളിമ്പിക്‌സിന് തദ്ദേശീയരായ ആരാധകരെ സ്‌റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കുന്ന കാര്യത്തില്‍ അടുത്ത മാസം അന്തിമ തീരുമാനം ഉണ്ടായേക്കുമെന്നാണ് സൂചന.
Post Your Comments