കോട്ടയം: പാമ്പാടിയില്‍ ഓട്ടോ ഡ്രൈവറെ ആക്രമിച്ച ശേഷം ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ. കൂരോപ്പട തന്നുകുഴി പവത്തുകാട്ടില് സബിന്‍ പി. സജി (26) യെയാണ് പാമ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം ഇയാൾ സുഹൃത്തുക്കളുമായി ചേര്‍ന്ന് ഏഴാംമൈല്‍ സ്റ്റാന്‍ഡിലെ ഓട്ടോറിക്ഷ ഡ്രൈവറായ ബാബുവിനെയാണ് ആക്രമിച്ചത്. ഇവര്‍ ബാബുവിനെ ബാറിലേക്ക് പോകാന്‍ ഓട്ടംവിളിച്ചു. യാത്രാക്കിടയില്‍ രണ്ടുപേരെ കൂടി ഓട്ടോയില്‍ കയറ്റി. വീണ്ടും രണ്ടുപേരെ കൂടി ഓട്ടോറിക്ഷയില്‍ കയറ്റണമെന്ന് ആവശ്യപ്പെടുകയും ബാബു അതിൽ വിസമ്മതിക്കുകയും ചെയ്തതോടെ അയാളെ ആക്രമിക്കുകയുമായിരുന്നു.
അന്വേഷണസംഘം പ്രതികളായ കണ്ണന്, ആരോമല്‍ മധു, റിറ്റോമോന് റോയ്, അനുരാജ് എന്നിവരെ നേരത്തെ പിടികൂടിയിരുന്നു. തുടര്‍ന്ന്, ഒളിവില്‍ പോയ സബിനുവേണ്ടി തെരച്ചില്‍ ശക്തമാക്കുകയും പിടികൂടുകയുമായിരുന്നു. എസ്എച്ച്ഒ സുവര്‍ണ കുമാര്‍, എസ്ഐ ലെബിമോന്‍, സിപിഒമാരായ ജിബിന്‍, സാജു പി. മാത്യു, എം.ജി. സുരേഷ്, മഹേഷ്, വി.വി. അനൂപ്, ഷരുണ്‍ രാജ് എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കും.
Post Your Comments