ThiruvananthapuramLatest NewsKeralaNattuvarthaNews

‘ആഭ്യന്തര വകുപ്പിന് നാഥനില്ലാത്ത സ്ഥിതി: വിഴിഞ്ഞം സംഘര്‍ഷ സമയത്ത് സംസ്ഥാന സര്‍ക്കാര്‍ മാളത്തില്‍ ഒളിച്ചു’

ഡല്‍ഹി: വിഴിഞ്ഞത്ത് കലാപസമാനമായ അന്തരീക്ഷമാണ് ഉണ്ടായതെന്നും ആഭ്യന്തര വകുപ്പിന് നാഥനില്ലാത്ത സ്ഥിതിയാണുള്ളതെന്നും കേന്ദ്രമന്ത്രി വി മുരളീധരന്‍. സംസ്ഥാനത്തെ ക്രമസമാധാനനില തകര്‍ന്നെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞത്ത് സമുദായം തിരിഞ്ഞ് ഏറ്റുമുട്ടിയെന്നാണ് ഒരു മന്ത്രി തന്നെ പറയുന്നത്. വിഴിഞ്ഞം സംഘര്‍ഷ സമയത്തു സംസ്ഥാന സര്‍ക്കാര്‍ മാളത്തില്‍ ഒളിച്ചു. ജില്ലയിലെ മന്ത്രിമാരും മുഖ്യമന്ത്രിയും എവിടെയാണ്? സര്‍വ്വകക്ഷിയോഗം കലക്ടര്‍ തലത്തില്‍ മാത്രമാണെന്നും മുരളീധരന്‍ പറഞ്ഞു.

വിഴിഞ്ഞം സംഘര്‍ഷം ആഭ്യന്തരവകുപ്പിന്റെ പരാജയമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും ആരോപിച്ചിരുന്നു. അതേസമയം, വിഴിഞ്ഞത്ത് കേന്ദ്ര സേനയെ വിന്യസിക്കണമെന്ന് അദാനി ഗ്രൂപ്പ് ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. ഇവിടെ നിയമവ്യവസ്ഥ താറുമാറായെന്നും ആസൂത്രിത ആക്രമണമാണ് നടക്കുന്നതെന്നും അദാനി ഗ്രൂപ്പ് കോടതിയെ അറിയിച്ചു.

പ്രമേഹം മാറ്റാന്‍ കീഴാര്‍ നെല്ലി

പോലീസ് കാഴ്ചക്കാരായി നിൽക്കുകയാണെന്നും കോടതി വിധികൾക്ക് പുല്ലുവിലയാണ് കൽപ്പിക്കുന്നതെന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം വലിയ സംഘർഷമാണ് പ്രദേശത്തുണ്ടായതെന്നും സമരക്കാർ നിയമം കയ്യിലെടുക്കുന്ന സാഹചര്യമാണെന്നും അദാനി ഗ്രൂപ്പ് ഹൈക്കോടതിയെ അറിയിച്ചു. സംഘർഷത്തിൽ പരുക്കേറ്റ നിരവധി പോലീസുകാർ ആശുപത്രിയിലായെന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button