AlappuzhaNattuvarthaLatest NewsKeralaNews

ബ​സ് സ്റ്റാ​ൻ​ഡി​ൽ അ​വ​ശ​നി​ല​യി​ൽ കണ്ടെത്തി പു​ന്ന​പ്ര ശാ​ന്തിഭ​വ​നി​ലെത്തിച്ചയാൾ മരിച്ചു

ആ​ല​പ്പു​ഴ ബ​സ് സ്റ്റാ​ൻ​ഡി​ൽ അ​വ​ശ​നി​ല​യി​ൽ കി​ട​ന്ന സോ​ണി(64)യെ ​എ​യ്ഡ് പോ​സ്റ്റ് പൊലീ​സി​ന്‍റെ സ​ഹാ​യ​ത്താ​ൽ ഓ​ട്ടോ ഡ്രൈ​വ​റാ​ണ് ശാ​ന്തിഭ​വ​നി​ലെത്തി​ച്ച​ത്

അ​മ്പ​ല​പ്പു​ഴ: തെ​രു​വി​ൽ നി​ന്ന് കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​ർ അ​വ​ശ​നി​ല​യി​ൽ പു​ന്ന​പ്ര ശാ​ന്തിഭ​വ​നി​ൽ എ​ത്തി​ച്ച വ​യോ​ധി​ക​ൻ മ​രി​ച്ചു. ആ​ല​പ്പു​ഴ ബ​സ് സ്റ്റാ​ൻ​ഡി​ൽ അ​വ​ശ​നി​ല​യി​ൽ കി​ട​ന്ന സോ​ണി(64)യെ ​എ​യ്ഡ് പോ​സ്റ്റ് പൊലീ​സി​ന്‍റെ സ​ഹാ​യ​ത്താ​ൽ ഓ​ട്ടോ ഡ്രൈ​വ​റാ​ണ് ശാ​ന്തിഭ​വ​നി​ലെത്തി​ച്ച​ത്.

Read Also : ഭ​ർ​തൃ​വീ​ട്ടി​ൽ യു​വ​തി​യു​ടെ ദു​രൂ​ഹ മ​ര​ണം : പൊലീസിനെതിരെ ബന്ധുക്കൾ

ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ർ 10-ന് ​ആണ് ഇയാളെ ഇവിടെ എത്തിച്ചത്. ക​ടു​ത്ത ക്ഷ​യരോ​ഗി​യാ​യി​രു​ന്ന ഇ​ദ്ദേ​ഹം ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ രാ​വി​ലെ​യാണ് മ​രി​ച്ചത്.

മൃ​ത​ദേ​ഹം ആ​ല​പ്പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാ​ര്യ​യും മ​ക്ക​ളും ഉ​ണ്ടെ​ന്നാ​ണ് ഇ​ദ്ദേ​ഹം ശാ​ന്തി ഭ​വ​നി​ൽ പ​റ​ഞ്ഞി​രു​ന്ന​ത്. ഇ​ദ്ദേ​ഹ​ത്തെ​ക്കു​റി​ച്ച് എ​ന്തെ​ങ്കി​ലും വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ പു​ന്ന​പ്ര ശാ​ന്തി ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ൺ: 0477-2287322, 9447403035.

shortlink

Related Articles

Post Your Comments

Related Articles


Back to top button