NewsBeauty & Style

മുഖത്തെ കരുവാളിപ്പ് മാറ്റാൻ ഈ പൊടിക്കൈകൾ പരീക്ഷിക്കൂ

തക്കാളിയിൽ ധാരാളം ആന്റി- ഓക്സിഡന്റുകളും വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്

മുഖത്തെ കരുവാളിപ്പ് മാറ്റാൻ പൊടിക്കൈകൾ പരീക്ഷിക്കുന്നവരാണ് പലരും. സൂര്യന്റെ അൾട്രാ വയലറ്റ് രശ്മികൾ ചർമ്മത്തിൽ തട്ടുമ്പോൾ മൃതകോശങ്ങൾ ചർമ്മത്തിന് ഇരുണ്ട നിറം നൽകുന്നു. ഇത് പരിഹരിക്കാനുള്ള മാർഗ്ഗങ്ങൾ പരിചയപ്പെടാം.

തക്കാളിയിൽ ധാരാളം ആന്റി- ഓക്സിഡന്റുകളും വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്. ചർമ്മത്തിന് സ്വാഭാവിക തിളക്കം നൽകാനും കറുത്ത പാടുകൾ ഇല്ലാതാക്കാനും തക്കാളി നീര് മുഖത്ത് പുരട്ടി 15-20 മിനിറ്റിന് ശേഷം കഴുകി കളയുക.

Also Read: സമരക്കാരുടെ ആറില്‍ അഞ്ച് ആവശ്യങ്ങളും അംഗീകരിച്ചിട്ടുണ്ട് ഇപ്പോൾ നടക്കുന്നത് കലാപനീക്കമെന്ന് സി പി എം

മുഖത്തെ കരുവാളിപ്പ് മാറ്റാൻ കറ്റാർവാഴ ജെല്ലും തേനും ചേർത്ത മിശ്രിതത്തിൽ ഒരു ടീസ്പൂൺ മഞ്ഞൾ പൊടി ചേർത്ത് മുഖത്ത് പുരട്ടാവുന്നതാണ്. 10-15 മിനിറ്റിനുശേഷം കഴുകി കളയാം.

കരിവാളിപ്പ് നീക്കം ചെയ്യാൻ ഉത്തമ പരിഹാരമാണ് ഉരുളക്കിഴങ്ങുകൾ. ഉരുളക്കിഴങ്ങ് പേസ്റ്റ് രൂപത്തിലാക്കിയ ശേഷം മുഖത്ത് പുരട്ടാം. മുഖത്തെ കരുവാളിപ്പ് നീക്കം ചെയ്യാൻ സഹായിക്കുന്ന ഒട്ടനവധി ഘടകങ്ങൾ ഉരുളക്കിഴങ്ങിൽ അടങ്ങിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button