Latest NewsNewsLife Style

പ്രതിരോധ ശക്തി വര്‍ധിപ്പിക്കാം വൈറ്റമിന്‍ സമ്പുഷ്ടമായ ഈ ഭക്ഷണങ്ങളിലൂടെ

ആരോഗ്യകരമായ ജീവിതത്തിന് ശക്തമായ പ്രതിരോധ സംവിധാനം ആവശ്യമാണ്. പ്രതിരോധ സംവിധാനത്തെ ബലപ്പെടുത്തുന്ന കാര്യത്തില്‍ നമ്മുടെ ഭക്ഷണക്രമവും ജീവിതശൈലിയും പ്രധാന പങ്ക് വഹിക്കുന്നു. വൈറ്റമിനുകളും ധാതുക്കളും ചേര്‍ന്ന ഭക്ഷണവിഭവങ്ങള്‍ ദിവസവും കഴിക്കുന്നത് പ്രതിരോധസംവിധാനത്തിന് കരുത്ത് പകരുമെന്ന് ഡയറ്റീഷന്മാര്‍ ചൂണ്ടിക്കാണിക്കുന്നു.

ഇനി പറയുന്ന ഭക്ഷണവിഭവങ്ങള്‍ പ്രതിരോധസംവിധാനത്തെ ബലപ്പെടുത്തുന്ന വൈറ്റമിനുകളും ധാതുക്കളും അടങ്ങിയവയാണ്.

ഓറഞ്ച്, നാരങ്ങ പോലുള്ള സിട്രസ് പഴങ്ങളില്‍ വൈറ്റമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ജലദോഷം, ചുമ ഉള്‍പ്പെടെയുള്ള രോഗങ്ങളില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നു.

വൈറ്റമിന്‍ എ, സി, ഇ, ഫൈബര്‍, നിരവധി ആന്‍റിഓക്സിഡന്‍റുകള്‍ എന്നിവ അടങ്ങിയ ബ്രൊക്കോളിയും പ്രതിരോധസംവിധാനത്തിന് കരുത്ത് പകരും. ഇത് കഴിയുമെങ്കില്‍ പച്ചയ്ക്കോ ആവിയില്‍ പുഴുങ്ങിയോ കഴിക്കാന്‍ ശ്രദ്ധിക്കണം. അധികം പാകം ചെയ്താല്‍ ഇതിലെ പോഷണങ്ങള്‍ നഷ്ടപ്പെടുന്നതാണ്.

ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ചായയും ശരീരത്തിന് ഗുണപ്രദമാണ്. പാല്‍ ചേര്‍ക്കാതെ കട്ടന്‍ ചായയായി കുടിക്കുന്നതാണ് ഉത്തമം. ഗ്രീന്‍ ടീ, തക്കോലം ഉപയോഗിച്ചുള്ള ചായ എന്നിവയില്‍ പോളിഫെനോളുകളും ഫ്ളാവനോയ്ഡുകളുമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button