NewsHealth & Fitness

ഈ ലക്ഷണങ്ങൾ അവഗണിക്കരുത്, വിറ്റാമിൻ ഡിയുടെ അഭാവമാകാം

പാൽ, മുട്ട തുടങ്ങിയ ഭക്ഷണങ്ങളിൽ വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ട്

ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളിൽ ഒന്നാണ് വിറ്റാമിൻ ഡി. ഇവ ഒരു ഹോർമോൺ പോലെയാണ് ശരീരത്തിൽ പ്രവർത്തിക്കുന്നത്. പ്രധാനമായും സൂര്യപ്രകാശത്തിൽ നിന്നാണ് ശരീരത്തിന് ആവശ്യമായ വിറ്റാമിൻ ഡി ലഭിക്കുന്നത്. അതിനാൽ, ‘സൺഷൈൻ വിറ്റാമിൻ’ എന്ന പേരിലും വിറ്റാമിൻ ഡി അറിയപ്പെടുന്നു. വിറ്റാമിൻ ഡിയുടെ അഭാവം മൂലം ശരീരത്തിൽ ദൃശ്യമാകുന്ന ലക്ഷണങ്ങൾ എന്തൊക്കെയെന്ന് അറിയാം.

ചർമ്മത്തിലെ തിളക്കം നഷ്ടപ്പെടുന്നതും ഉന്മേഷക്കുറവ് ഉണ്ടാകുന്നതും പലപ്പോഴും വിറ്റാമിൻ ഡിയുടെ അഭാവം കാരണമാണ്. കൂടാതെ, ചർമ്മത്തിൽ പലതരത്തിലുള്ള അലർജികളും വിറ്റാമിൻ ഡിയുടെ അളവ് കുറയുമ്പോൾ ഉണ്ടാകുന്നു. ഇത്തരത്തിലുള്ള ലക്ഷണങ്ങൾ പ്രകടമാകുമ്പോൾ തന്നെ വിറ്റാമിൻ ഡിയുടെ അഭാവം പരിഹരിക്കാനുള്ള മാർഗ്ഗങ്ങൾ തേടേണ്ടത് അനിവാര്യമാണ്. വിവിധ സൺസ്ക്രീൻ മുഖത്ത് പുരട്ടുന്നത് വിറ്റാമിൻ ഡിയുടെ ഉൽപ്പാദനത്തെ പ്രതികൂലമായി ബാധിക്കാറുണ്ട്.

Also Read: ബിജെപി പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയില്‍ പ്രവര്‍ത്തകര്‍ തമ്മില്‍ തല്ലിയ സംഭവം: അന്വേഷിക്കുമെന്ന് കെ സുരേന്ദ്രന്‍

പാൽ, മുട്ട തുടങ്ങിയ ഭക്ഷണങ്ങളിൽ വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ട്. ഇവ കഴിക്കുന്നത് ശീലമാക്കുക. ചിലയിനം മത്സ്യത്തിലും, വെണ്ണയിലും കുറഞ്ഞ അളവിൽ വിറ്റാമിൻ ഡി അടങ്ങിയതിനാൽ, ഇവയും ഡയറ്റിൽ ഉൾപ്പെടുത്താവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button