ആരോഗ്യം നിലനിർത്താൻ പ്രധാന പങ്കുവയ്ക്കുന്ന ഒന്നാണ് വിറ്റാമിനുകൾ. ഓരോ വിറ്റാമിനുകളും വ്യത്യസ്ഥ തരത്തിലുള്ള മാറ്റങ്ങളാണ് ശരീരത്തിൽ സൃഷ്ടിക്കുക. അത്തരത്തിൽ കണ്ണിന്റെ ആരോഗ്യത്തിന് ഏറ്റവും ഉത്തമമായ വിറ്റാമിനാണ് വിറ്റാമിൻ എ. കാഴ്ച ശക്തി വർദ്ധിപ്പിക്കാനും പ്രതിരോധശേഷി കൂട്ടാനും വിറ്റാമിൻ എ വളരെ വലിയ പങ്കുവഹിക്കുന്നുണ്ട്. വിറ്റാമിൻ എയുടെ അഭാവം ഏതൊക്കെ തരത്തിൽ ബാധിക്കുമെന്ന് പരിശോധിക്കാം.
റെറ്റിനകൾ ശരിയായി പ്രവർത്തിക്കുന്നതിന് കണ്ണുകൾക്ക് പ്രത്യേക പിഗ്മെന്റുകൾ നിർമ്മിക്കേണ്ടതുണ്ട്. വിറ്റാമിൻ എയുടെ അഭാവം ഈ പിഗ്മെന്റുകൾ നിർമ്മിക്കാനുള്ള നിങ്ങളുടെ കണ്ണുകളുടെ കഴിവിനെ തടസപ്പെടുത്തുന്നു. ഇതുമൂലം കാഴ്ചക്കുറവിനും പിന്നീട് അന്ധതയ്ക്കും കാരണമാകും.
Also Read: എന്നും ചെറുപ്പമായിരിക്കാന്‍ കഴിക്കാം ഈ ഭക്ഷണങ്ങള്‍
വിവിധ പഠന റിപ്പോർട്ടുകൾ പ്രകാരം, ലോകത്തെമ്പാടും കുട്ടികളിൽ ഉണ്ടാകുന്ന അന്ധതയുടെ പ്രധാന കാരണം വിറ്റാമിൻ എയുടെ അഭാവമാണ്. പലപ്പോഴും വിറ്റാമിൻ എയുടെ അഭാവം ഉണ്ടാകുമ്പോൾ കാഴ്ച ശക്തി കുറയുന്നതിന്റെ ലക്ഷണങ്ങൾ ശരീരം കാണിച്ചു തുടങ്ങും. ഇവ പിന്നീട് സങ്കീർണതകളിലേക്ക് നയിച്ചേക്കാം. ശിശുക്കളെയും കുട്ടികളെയും ഗർഭിണികളെയും മുലയൂട്ടുന്ന അമ്മമാരെയുമാണ് വിറ്റാമിൻ എയുടെ അഭാവം കൂടുതൽ ബാധിക്കുക.
Post Your Comments