KollamKeralaNattuvarthaLatest NewsNews

ലോ​റി കാ​റി​ലും മ​റ്റൊ​രു ലോ​റി​യി​ലും ഇ​ടി​ച്ച് അപകടം : സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്ക്

ഉ​റു​കു​ന്ന് അ​ഞ്ജ​ന​ത്തി​ൽ ശ​ശി​കു​മാ​ർ (56), ഭാ​ര്യ അ​ഞ്ജ​ന(50), മ​ക​ൻ ആ​രോ​മ​ൽ (25), ഭാ​ര്യാ പി​താ​വ് ഇ​ട​മ​ൺ ആ​ന​പെ​ട്ട കോ​ങ്ക​ൽ അ​ജി​ത് ഭ​വ​നി​ൽ ജ​നാ​ർ​ദ​ന​ൻ (72), ഭാ​ര്യ ക​ന​ക​മ്മ(68) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്

പു​ന​ലൂ​ർ: ലോ​റി കാ​റി​ലും മ​റ്റൊ​രു ലോ​റി​യി​ലും ഇ​ടി​ച്ചുണ്ടായ അപകടത്തിൽ ര​ണ്ടു സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്കേറ്റു. കാ​റി​ലു​ണ്ടാ​യി​രു​ന്ന ഉ​റു​കു​ന്ന് അ​ഞ്ജ​ന​ത്തി​ൽ ശ​ശി​കു​മാ​ർ (56), ഭാ​ര്യ അ​ഞ്ജ​ന(50), മ​ക​ൻ ആ​രോ​മ​ൽ (25), ഭാ​ര്യാ പി​താ​വ് ഇ​ട​മ​ൺ ആ​ന​പെ​ട്ട കോ​ങ്ക​ൽ അ​ജി​ത് ഭ​വ​നി​ൽ ജ​നാ​ർ​ദ​ന​ൻ (72), ഭാ​ര്യ ക​ന​ക​മ്മ(68) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

Read Also : ലോകത്തിന്റെ മരുന്നുകടയായി മാറാനൊരുങ്ങി ഇന്ത്യ, ഔഷധ കയറ്റുമതിയിൽ വൻ മുന്നേറ്റം

ദേ​ശീ​യ​പാ​ത​യി​ൽ ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴ​ര​യോ​ടെ ആ​ര്യ​ങ്കാ​വ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി​ക്ക് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം നടന്നത്. കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​ർ ആ​ര്യ​ങ്കാ​വ് ക്ഷേ​ത്ര​ദ​ർ​ശ​ന​ത്തി​ന് ശേ​ഷം അ​ച്ച​ൻ​കോ​വി​ൽ ക്ഷേ​ത്ര​ത്തി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു. ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും സി​മ​ന്‍റു​മാ​യി വ​ന്ന ലോ​റി ആ​ദ്യം എ​തി​രെ വ​ന്ന മ​റ്റൊ​രു ലോ​റി​യി​ൽ ഇ​ടി​ച്ച ശേ​ഷം കാ​റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​രു​വാ​ഹ​ന​ങ്ങ​ളേ​യും അ​മ്പ​ത് മീ​റ്റ​റോ​ളം ലോറി വ​ലി​ച്ചു​കോ​ണ്ടു​പോ​യി.

അപകടത്തിൽ പരിക്കേറ്റ ജ​നാ​ർ​ദ​ന​നേ​യും ഭാ​ര്യ​യേ​യും തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും മ​റ്റു​ള്ള​വ​രെ പു​ന​ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button