PalakkadKeralaNattuvarthaLatest NewsNews

ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസ്: ഒരു പ്രതി കൂടി പിടിയില്‍

പാലക്കാട്: ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ ഒരു പ്രതി കൂടി പിടിയില്‍. പോപ്പുലര്‍ ഫ്രണ്ട് നേതാവായ പാലക്കാട് ശംഖുവാരത്തോട് സ്വദേശി റോബര്‍ട്ട് കാജയെന്ന് അറിയപ്പെടുന്ന കാജാ ഹുസൈനാണ് അറസ്റ്റിലായത്. പിഎഫ്‌ഐ മുന്‍ ഏരിയാ റിപ്പോര്‍ട്ടറാണ് ഇയാൾ. കേസിൽ ഇതുവരെ 40 പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.

2022 ഏപ്രില്‍ 16നാണ് മൂന്ന് ബൈക്കുകളിലെത്തിയ സംഘം മേലാമുറിയിലെ സ്ഥാപനത്തില്‍ക്കയറി ശ്രീനിവാസനെ വെട്ടിക്കൊന്നത്. പിഎഫ്ഐ. പ്രവര്‍ത്തകനായ സുബൈര്‍ എലപ്പുള്ളിയില്‍ വെട്ടേറ്റുമരിച്ച് 24 മണിക്കൂര്‍ തികയും മുമ്പാണ് ശ്രീനിവാസന്‍ കൊല്ലപ്പെട്ടത്.

കിളികൊല്ലൂർ മര്‍ദ്ദനം: തെളിവില്ലെന്ന പോലീസ് റിപ്പോർട്ട് വിചിത്രമെന്ന് കെ.സുരേന്ദ്രൻ

ശ്രീനിവാസൻ വധക്കേസ്അന്വേഷിച്ച ഡിവൈഎസ്പിക്ക് നേരെ വധഭീഷണി ഉയര്‍ന്നിരുന്നു.പാലക്കാട് നാര്‍കോട്ടിക് ഡിവൈഎസ്പി അനില്‍ കുമാറിനാണ് ഭീഷണി സന്ദേശം ലഭിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം സൈബര്‍ പോലീസിന് കൈമാറിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button