IdukkiKeralaNattuvarthaLatest NewsNews

ഇടുക്കിയിൽ അഞ്ചു പഞ്ചായത്തുകളിൽ കൂടി ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

പെരുവന്താനം, വണ്ടന്മേട്, വാഴത്തോപ്പ്, കൊന്നത്തടി, കഞ്ഞിക്കുഴി എന്നീ പഞ്ചായത്തുകളിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്

ഇടുക്കി: ജില്ലയിൽ അഞ്ചു പഞ്ചായത്തുകളിൽ കൂടി ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. ഇടുക്കിയിലെ പെരുവന്താനം, വണ്ടന്മേട്, വാഴത്തോപ്പ്, കൊന്നത്തടി, കഞ്ഞിക്കുഴി എന്നീ പഞ്ചായത്തുകളിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. തുടർന്ന്, പന്നിപ്പനി സ്ഥിരീകരിച്ച ഫാമുകളിലെ 140 തിലധികം പന്നികളെ കൊന്നു. ജാഗ്രത പാലിക്കണമെന്ന് ജില്ല ഭരണകൂടം അറിയിച്ചു. ഇവിടങ്ങളിലെ ചില ഫാമുകളിൽ കഴിഞ്ഞ ദിവസം പന്നികൾ കൂട്ടത്തോടെ ചത്തിരുന്നു. തുടർന്ന്, സാമ്പിൾ പരിശോധനക്ക് അയച്ചപ്പോഴാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്.

Read Also : സൂര്യദേവന്റെ അനുഗ്രഹത്തിന് വൃശ്ചിക സംക്രാന്തി ആരാധന, ആദിത്യ ദശ ഉള്ളവർക്ക് സുപ്രധാനം

പെരുവന്താനം പഞ്ചായത്ത് ഏഴാം വാർഡായ മതമ്പയിൽ സോജൻ എന്നയാളുടെ ഫാമിലും വണ്ടന്മേട് പഞ്ചായത്ത് 16 -ാം വാർഡായ മേപ്പാറയിൽ ജെയ്സ് ജോസഫ്, വാഴത്തോപ്പ് പഞ്ചായത്ത് രണ്ടാം വാർഡ് പാൽക്കുളംമേട് പയസ് ജോസഫ് എന്നയാളുടെ ഫാമിലും പുതിയതായി രോഗം സ്ഥിരീകരിച്ചു. കഞ്ഞിക്കുഴി പഞ്ചായത്തിലെ 12 -ാം വാർഡിലുള്ള കുഞ്ഞുമോൾ ശശിയുടെയും കൊന്നത്തടി പഞ്ചായത്ത് പതിമൂന്നാം വാർഡിലെ മങ്കുവയിൽ ജീവ ജോയി എന്നയാളുടെ ഫാമിലും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. പെരുവന്താനം, വണ്ടന്മേട് വാഴത്തോപ്പ് എന്നിവിടങ്ങളിൽ രോഗബാധ കണ്ടെത്തിയ ഫാമുകളിലെ പന്നികളെ ദയാവധം ചെയ്തു.

രോഗം സ്ഥിരീകരിച്ച ഫാമുകളുടെ പത്തു കിലോമീറ്റർ ചുറ്റളവ് ജില്ല ഭരണകൂടം നിരീക്ഷണ മേഖലയായി പ്രഖ്യാപിച്ചു. രോഗബാധയുള്ള മറ്റു ഫാമുകളിലെ പന്നികളെയും കൊല്ലുമെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.

ആഫ്രിക്കൻ പന്നിപ്പനി ഇടുക്കി ജില്ലയിൽ വ്യാപിക്കുന്നുവെന്ന് മൃഗസംരക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കി ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് പുതിയ ഫാമുകളിലും രോഗബാധ കണ്ടെത്തിയത്. അതേസമയം, ആഫിക്കൻ പന്നിപ്പനി മനുഷ്യനെ ബാധിക്കുന്ന അസുഖമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button