KeralaCinemaNattuvarthaMollywoodLatest NewsNewsEntertainmentMovie Gossips

ഇന്ദ്രൻസ് കേന്ദ്രകഥാപാത്രമാകുന്ന ‘കായ്പോള’: കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പിനെ ഓർമ്മിപ്പിച്ച് പുതിയ പോസ്റ്റർ പുറത്ത്

ഇന്ദ്രൻസിനെ കേന്ദ്രകഥാപാത്രമാക്കി കെജി ഷൈജു സംവിധാനം ചെയ്യുന്ന
‘കായ്പോള’ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ റിലീസായി. മലയാളികൾക്ക് എക്കാലത്തെയും പ്രിയപ്പെട്ട ഒരുപിടി കുടുംബ ചിത്രങ്ങൾക്കിടയിൽ കുടുബ ബന്ധങ്ങളുടെ കെട്ടുറപ്പിന്റെ കഥ ഓർമ്മപ്പെടുത്തുന്ന രീതിയിൽ ആണ് പുതിയ പോസ്റ്റർ. ലോക സിനിമയിൽ തന്നെ ആദ്യമായി വീൽചെയർ ക്രിക്കറ്റിൻ്റെ കഥ പറയുന്ന ചിത്രം വിഎംആർ ഫിലിംസിൻ്റെ ബാനറിൽ സജിമോൻ ആണ് നിർമ്മിക്കുന്നത്.

പോസ്റ്ററിൽ ചിത്രത്തിലെ കഥാപാത്രങ്ങളായ ഉതുപ്പേട്ടനും കൊച്ചുമകൻ എബി കുരുവിളയും അടങ്ങുന്ന ഒരു കൊച്ചു കുടുംബത്തിന്റെ സന്തോഷത്തെ പങ്കുവയ്ക്കുന്ന രീതിയിലാണ് പോസ്റ്റർ ഡിസൈൻ ചെയ്തിരിക്കുന്നത്. ഉതുപ്പേട്ടനായി ഇന്ദ്രൻസും കൊച്ചുമകൻ എബിയായി സജൽ സുദർശനും ആണ് വേഷമിടുന്നത്.

കാന്താര’ക്കെതിരെയുള്ള തൈക്കുടം ബ്രിഡ്ജിന്റെ ഹർജി തള്ളി

സംവിധായകൻ ഷൈജുവും ശ്രീകിൽ ശ്രീനിവാസനും ചേർന്നാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അഞ്ജു കൃഷ്ണയാണ് ചിത്രത്തിലെ നായിക. കൂടാതെ കലാഭവൻ ഷാജോൺ, ശ്രീജിത്ത് രവി, കോഴിക്കോട് ജയരാജ്, വിനു കുമാർ, വൈശാഖ്, ബിജു, മഹിമ, നവീൻ, അനുനാഥ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

മെജോ ജോസഫാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ഷോബിൻ കണ്ണംകാട്ട്, വിനായക് ശശികുമാർ എന്നിവർ ചേർന്നാണ് ഗാനങ്ങൾക്ക് വരികൾ രചിച്ചിരിക്കുന്നത്. ഛായാഗ്രഹണം: ഷിജു എം ഭാസ്കർ, എഡിറ്റർ: അനിൽ ബോസ്, പ്രൊഡക്ഷൻ കൺട്രോളർ: ഡിക്സൻ പൊടുത്താസ്, മേക്കപ്പ്: സജി കൊരട്ടി, ആർട്ട് ഡയറക്ടർ: സുനിൽ കുമാരൻ, കോസ്റ്റ്യൂം: ഇർഷാദ് ചെറുകുന്ന്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: പ്രവീൺ എടവണ്ണപാറ,‌ അസ്സോസിയേറ്റ് ഡയറക്ടർസ്: ആസിഫ് കുറ്റിപ്പുറം, അമീർ, പിആർഒ: പി. ശിവപ്രസാദ്, ഡിസൈൻ: ആനന്ദ് രാജേന്ദ്രൻ, സ്റ്റിൽസ്: അനു പള്ളിച്ചൽ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button