തിരുവനന്തപുരം: സിപിഎം നേതാക്കളാണ് ലഹരി മാഫിയകള്‍ക്ക് പിന്തുണ നല്‍കുന്നതെന്ന പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്നതാണ് തലശേരി ഇരട്ടക്കൊലപാതകമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ലഹരി-ഗുണ്ടാ മാഫിയകളെ നിയന്ത്രിക്കുന്നതില്‍ സംസ്ഥാന ആഭ്യന്തര വകുപ്പും സര്‍ക്കാരും പൂര്‍ണമായും പരാജയപ്പെട്ടെന്നും സതീശന്‍ കുറ്റപ്പെടുത്തി.
കൊല്ലപ്പെട്ടവരും കൊലയാളി സംഘവും സിപിഎം പ്രവര്‍ത്തകരാണ്. സിപിഎമ്മിന് വേണ്ടി ലഹരിവിരുദ്ധ പരിപാടികള്‍ സംഘടിപ്പിക്കുന്നവര്‍ തന്നെയാണ് ലഹരി ഇടപാടുകള്‍ക്ക് പിന്നിലെന്നും വ്യക്തമായിരിക്കുകയാണ്. കൊല്ലപ്പെട്ടവര്‍ പാര്‍ട്ടി പ്രവര്‍ത്തകരാണെന്ന് അവകാശപ്പെടുന്ന സിപിഎം നേതാക്കള്‍ പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലം കൂടി വെളിപ്പെടുത്താന്‍ തയാറാകണമെന്ന് വിഡി സതീശൻ ആവശ്യപ്പെട്ടു.
‘പ്രാദേശിക തലങ്ങളില്‍ സിപിഎം നേതാക്കള്‍ ലഹരി മാഫിയകള്‍ക്ക് ഒത്താശ ചെയ്യുകയാണെന്ന് പലവട്ടം ചൂണ്ടിക്കാട്ടിയിട്ടും നടപടിയെടുക്കാന്‍ സര്‍ക്കാരോ പാര്‍ട്ടിയോ തയാറായില്ല. ലഹരി വിരുദ്ധ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് മുന്‍പ് പാര്‍ട്ടി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ലഹരി മാഫിയയുമായുള്ള അവിശുദ്ധ കൂട്ടുകെട്ട് അവസാനിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ സിപിഎം തയാറാകണം,’ വിഡി സതീശന്‍ വ്യക്തമാക്കി.
Post Your Comments