News

ഡല്‍ഹി മദ്യനയക്കേസ്: മനീഷ് സിസോദിയക്കെതിരെ രജിസ്റ്റര്‍ ചെയ്തത് വ്യാജക്കേസാണെന്ന് അരവിന്ദ് കെജ്രിവാള്‍

ഡൽഹി: ആം ആദ്മി പാർട്ടി നേതാവ് മനീഷ് സിസോദിയക്കെതിരായി സിബിഐ രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ച ഡല്‍ഹി മദ്യനയക്കേസ് വ്യാജമാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. വെള്ളിയാഴ്ച ഡല്‍ഹി കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ നിന്ന് മനീഷ് സിസോദിയയുടെ പേര് സിബിഐ ഒഴിവാക്കിയതിന് പിന്നാലെയാണ് കെജ്രിവാളിന്റെ പ്രസ്താവന.

മനീഷ് സിസോദിയയുടെ വസതികളിലും ഓഫീസുകളിലും 800 ഉദ്യോഗസ്ഥര്‍ നാലുമാസത്തോളം റെയ്ഡ് നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് അരവിന്ദ് കെജ്രിവാള്‍ ട്വീറ്റിലൂടെ വ്യക്തമാക്കി.

പ്രളയകാലത്ത് നൽകിയ അരിയുടെ പണം തിരികെ നൽകും: മുഖ്യമന്ത്രി ഫയലിൽ ഒപ്പിട്ടു

ഡല്‍ഹിയുടെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി കൂടിയായ മനീഷ് സിസോദിയ നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് ശോഭനമായ ഭാവി നല്‍കി വിദ്യാഭ്യാസ രംഗത്ത് വിപ്ലവം സൃഷ്ടിക്കുകയാണെന്നും സിസോദിയയെ അപകീര്‍ത്തിപ്പെടുത്താന്‍ ഗൂഢാലോചന നടക്കുന്നത് കാണുന്നതില്‍ വേദനയുണ്ടെന്നും അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button