കൊച്ചി: വൃദ്ധയുടെ മൃതദേഹം വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. തോപ്പുംപടി സന്തോംകോളനിയിലെ സുനാമി കോളനിയിൽ താമസിക്കുന്ന പത്മാക്ഷി(65)യുടെ മൃതദേഹമാണ് മുറിക്കുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
Read Also : ക്ഷേത്ര ദര്‍ശനത്തിനിടെ സ്കൂട്ടറിൽ ലോക്ക് ചെയ്ത് സൂക്ഷിച്ചിരുന്ന മൊബൈൽ ഫോണും പണവും കവര്‍ന്നു: പ്രതികൾ പിടിയിൽ
തോപ്പുംപടിയിൽ ആണ് സംഭവം. ഇവർ തനിച്ചാണ് താമസിച്ചിരുന്നത്. പ്രാഥമിക പരിശോധനയിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നാണ് തോപ്പുംപടി പൊലീസ് പറയുന്നത്.
Read Also : ഇമ്മാനുഏൽ സീയോൻ സഭയെ ക്രിസ്തീയ സഭയായി അംഗീകരിച്ച് ജാതി സർട്ടിഫിക്കറ്റ് നൽകും
വിരലടയാള വിദഗ്ധരും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പൊലീസ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
Post Your Comments