രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കുകളിലൊന്നായ ബാങ്ക് ഓഫ് ബറോഡ, ഏറം സൊലൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ്, ഏറം ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളുമായി കൈകോർക്കുന്നു. എംഎസ്എംഇകളുടെ ക്യാപ്ടീവ് ഉപയോഗത്തിനായി സോളാർ റൂഫ്ടോപ്പുകൾ സ്ഥാപിച്ച് നൽകുന്ന പ്രോജക്ടുകൾ ഇതിനോടകം പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഇത്തരത്തിൽ ക്യാപ്ടീവ് സോളാർ റൂഫ്ടോപ്പുകൾ സ്ഥാപിക്കുന്നതിന് വായ്പ ലഭ്യമാക്കുക എന്നതാണ് ഈ പുതിയ പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നത്.
എംഎസ്എംഇകൾക്ക് താങ്ങാനാകുന്ന തരത്തിലാണ് വായ്പകളുടെ പലിശ നിരക്ക് ഈടാക്കുക. ഇതിന്റെ ഭാഗമായി ബാങ്ക് ഓഫ് ബറോഡ കോളാറ്ററൽ രഹിത പദ്ധതിക്ക് രൂപം നൽകിയിട്ടുണ്ട്. ഊർജ്ജം, സുസ്ഥിരത, നെറ്റ് സീറോ എമിഷൻ എന്നിവ ബിസിനസ് അനിവാര്യത ആയതിനാൽ അവയ്ക്കുള്ള പൂർണ പിന്തുണ നൽകുമെന്ന് ബാങ്ക് ഓഫ് ബറോഡ അറിയിച്ചിട്ടുണ്ട്.
രാജ്യത്തെ മുൻനിര എൻഡ്-ടു- എൻഡ് പ്ലാറ്റ്ഫോം കൂടിയാണ് ഏറം സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ്. കൂടാതെ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത ഒരു എൻബിഎഫ്സിയാണ് ഏറം ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡ്.
Post Your Comments