Latest NewsNewsBusiness

സോളാർ പ്ലാന്റുകൾക്ക് 40 ശതമാനം വരെ കേന്ദ്രസർക്കാർ സബ്സിഡി! സൗര പദ്ധതിയിൽ അംഗമാകാൻ 6 മാസം കൂടി അവസരം

സൗര പദ്ധതിയുടെ ഭാഗമായി ഇതുവരെ 140 മെഗാവാട്ട് ശേഷിയുള്ള സോളാർ നിലയങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്

വീടുകളിൽ സോളാർ പ്ലാന്റുകൾ സ്ഥാപിക്കുന്നതിനുള്ള സൗര പദ്ധതിയിൽ അംഗമാകാൻ ഉപഭോക്താക്കൾക്ക് വീണ്ടും അവസരം. സൗര പദ്ധതിയിൽ അംഗമാകുന്നവർക്ക് സൗരോർജ്ജ പ്ലാന്റുകൾ സ്ഥാപിക്കാൻ 40 ശതമാനം വരെ കേന്ദ്രസർക്കാർ സബ്സിഡി നൽകുന്നതാണ്. കെഎസ്ഇബിയാണ് സൗര പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്. നിലവിൽ, സംസ്ഥാനത്തെ 35,000-ലധികം ഉപഭോക്താക്കൾക്ക് സൗര പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നുണ്ട്. ആറ് മാസം കൂടിയാണ് പദ്ധതിയിൽ അംഗമാകാനുള്ള സമയം അനുവദിച്ചിരിക്കുന്നത്.

സൗര പദ്ധതിയുടെ ഭാഗമായി ഇതുവരെ 140 മെഗാവാട്ട് ശേഷിയുള്ള സോളാർ നിലയങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. ഇനി 60 മെഗാവാട്ടിന്റെ നിലയങ്ങൾ കൂടി പൂർത്തിയാക്കണം. ഇതിനായി 2024 മാർച്ച് 23 വരെയാണ് കേന്ദ്രസർക്കാർ സമയം അനുവദിച്ചിട്ടുളളത്. സൗര പദ്ധതിയിൽ അംഗമാകാൻ ആഗ്രഹിക്കുന്നവർ കെഎസ്ഇബിയുടെ കിരൺ പോർട്ടലിലൂടെയാണ് അപേക്ഷ നൽകേണ്ടത്. സോളാർ പ്ലാന്റുകൾ വീടുകളിൽ സ്ഥാപിക്കുന്നതോടെ, വൈദ്യുതി ഉപഭോഗം കുറയ്ക്കാൻ പരമാവധി കഴിയുന്നതാണ്.

Also Read: ആഗോള വിപണിയിൽ നിന്ന് യൂറോപ്യൻ ബിയർ പടിയിറങ്ങുമോ? ഉൽപാദനം പ്രതിസന്ധിയിൽ, കാരണം ഇത്

shortlink

Related Articles

Post Your Comments

Related Articles


Back to top button