സാധാരണയായി സേവിംഗ്സ് അക്കൗണ്ട് ആരംഭിക്കുമ്പോൾ മിനിമം ബാലൻസ് സൂക്ഷിക്കേണ്ടത് അനിവാര്യമാണ്. അതുകൊണ്ടുതന്നെ ഓരോ ബാങ്കും നിഷ്കർഷിക്കുന്ന തുക അക്കൗണ്ടിൽ ഇല്ലെങ്കിൽ ഉപഭോക്താക്കളിൽ നിന്ന് പിഴ ഈടാക്കും. ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ ഉപഭോക്താക്കൾക്കായി ലൈഫ് ടൈം സീറോ ബാലൻസ് സേവിംഗ്സ് അക്കൗണ്ട് അവതരിപ്പിച്ചിരിക്കുകയാണ് രാജ്യത്തെ പൊതുമേഖല ബാങ്കായ ബാങ്ക് ഓഫ് ബറോഡ. ‘ബോബ് കി സാംഗ് ത്യോഹർ ഉമംഗ്’ എന്ന ക്യാമ്പയിനിന്റെ ഭാഗമായാണ് ഈ ഉത്സവ സീസണിൽ ലൈഫ് ടൈം സീറോ ബാലൻസ് സേവിംഗ്സ് അക്കൗണ്ടിന് ബാങ്ക് ഓഫ് ബറോഡ തുടക്കമിട്ടിരിക്കുന്നത്. ഈ അക്കൗണ്ട് മുഖാന്തരം ഉപഭോക്താക്കൾക്ക് മിനിമം ബാലൻസ് സൂക്ഷിക്കാതെ തന്നെ ബാങ്കിംഗ് സേവനങ്ങൾ ഉപയോഗിക്കാനാകും.
പുതുതായി അവതരിപ്പിച്ച സേവിംഗ്സ് അക്കൗണ്ടിലൂടെ ഉപഭോക്താക്കൾക്ക് സൗജന്യ റുപേ പ്ലാറ്റിനം ഡെബിറ്റ് കാർഡും തിരഞ്ഞെടുക്കാനാകും. കൂടാതെ, യോഗ്യരായ അക്കൗണ്ട് ഉടമകൾക്ക് ആജീവനാന്ത സൗജന്യ ക്രെഡിറ്റ് കാർഡും ഈ അക്കൗണ്ടിന് കീഴിൽ ലഭിക്കുന്നതാണ്. 10 വയസിനു മുകളിൽ പ്രായമുള്ള ഏതൊരു വ്യക്തിക്കും സീറോ ബാലൻസ് സേവിംഗ്സ് അക്കൗണ്ട് തുറക്കാനാകും. ബാങ്ക് ഓഫ് ബറോഡയുടെ ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് എന്നിവ ഉപയോഗിച്ച് സാധനങ്ങൾ പർച്ചേസ് ചെയ്യുമ്പോൾ ആകർഷകമായ ഓഫറുകളും ഡിസ്കൗണ്ടുകളും ലഭിക്കുന്നതാണ്.
Also Read: തന്റെ അനുവാദമില്ലാതെ ഭാര്യ പുരികം ത്രെഡ് ചെയ്തു: വീഡിയോ കോൾ വഴി മുത്തലാഖ് ചൊല്ലി ഭർത്താവ്
Post Your Comments