ജയ്പൂർ: എൻഎൽസി ഇന്ത്യയുടെ 300 മെഗാവാട്ട് സോളാർ പവർ പ്ലാന്റിന്റെ തറക്കല്ലിടൽ കർമ്മം പ്രധാനമന്ത്രി ഇന്ന് നിർവഹിക്കും. 1756 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുക. പുനരുപയോഗ ഊർജ്ജം പ്രോത്സാഹിപ്പിക്കുക, നെറ്റ് സീറോ വിഷൻ എന്ന ലക്ഷ്യം കൈവരിക്കുക, സർക്കാർ സ്ഥാപനങ്ങൾക്ക് താങ്ങാൻ ആകുന്ന വൈദ്യുതി വിതരണം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളിൽ അധിഷ്ഠിതമായാണ് സോളാർ പവർ പ്ലാന്റ് സ്ഥാപിക്കുന്നത്.
രാജസ്ഥാനിലെ ബിക്കാനീർ ജില്ലയിലെ ബാർസിംഗ്സറിലാണ് 300 മെഗാവാട്ട് സോളാർ പവർ പ്രോജക്റ്റ് സ്ഥാപിക്കുന്നത്. ആത്മനിർഭർ ഭാരതം കെട്ടിപ്പടുക്കാനുള്ള കേന്ദ്രസർക്കാരിന്റെ ദൗത്യത്തിന്റെ ഭാഗമായി നിർമ്മിക്കുന്ന സോളാർ പ്ലാന്റിൽ നിരവധി അത്യാധുനിക സാങ്കേതികവിദ്യകളാണ് സജ്ജീകരിച്ചിരിക്കുന്നത്. പ്രതിവർഷം 750 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. സോളാർ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ 700-ലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് വിലയിരുത്തൽ. സുസ്ഥിര ഊർജ്ജത്തിനു വേണ്ടിയുള്ള രാജ്യത്തിന്റെ സുപ്രധാന ചുവടുവെപ്പ് കൂടിയാണ് ഇവ.
Also Read: ഇന്ന് ഡൽഹിയിലെ കർഷക സമരക്കാരുടെ ഭാരതബന്ദ്: കേരളത്തിൽ ഇല്ല, പ്രകടനം മാത്രം
Post Your Comments