സംസ്ഥാനത്തെ സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ സംരംഭങ്ങൾക്ക് വ്യവസായ വകുപ്പിന്റെ കൈത്താങ്ങ്. ഈ വിഭാഗങ്ങളിൽ ഉൾപ്പെടുന്ന സംരംഭങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പുവരുത്താനാണ് വ്യവസായ വകുപ്പിന്റെ തീരുമാനം. ഇതോടെ, 2023 ഏപ്രിൽ ഒന്നിന് ശേഷം ഭാരത് സൂക്ഷ്മ-ലഘു ഉദ്യം സ്കീമിന് കീഴിൽ ഇൻഷുറൻസ് എടുത്തതും, പുതുക്കിയതുമായ സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതാണ്. ജില്ലാ വ്യവസായ കേന്ദ്രങ്ങൾ മുഖേനയാണ് പദ്ധതി നടപ്പാക്കുക.
സംരംഭകർ മുഴുവൻ വാർഷിക പ്രീമിയം അടച്ചുകൊണ്ട് ഇൻഷുറൻസ് പോളിസി വാങ്ങേണ്ടതാണ്. തുടർന്ന് ബന്ധപ്പെട്ട രേഖകൾ സഹിതം ഓൺലൈൻ വഴി അതത് ജില്ലാ വ്യവസായ കേന്ദ്രങ്ങളിലേക്ക് റീ-ഇംമ്പേഴ്സ്മെന്റിന് അപേക്ഷ നൽകാൻ സാധിക്കും. പദ്ധതി പ്രകാരം, എംഎസ്എംഇകൾ നൽകുന്ന വാർഷിക പ്രീമിയത്തിന്റെ 50 ശതമാനം വരെയാണ് റീ-ഇംമ്പേഴ്സ്മെന്റായി നൽകുക. മാനുഫാക്ചറിംഗ്, ട്രേഡ്, സേവന മേഖലകളിലെ സംരംഭങ്ങൾക്ക് ഈ പദ്ധതിയുടെ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്താവുന്നതാണ്.
Also Read: ഇന്ത്യന്‍ നേവിയിൽ നിരവധി ഒഴിവുകള്‍, പരിശീലനം കണ്ണൂരില്‍: വിശദവിവരങ്ങൾ
Post Your Comments