അങ്കമാലി: കറുകുറ്റി കേബിൾ നഗറിൽ പാലിശേരി റൂട്ടിൽ സ്വകാര്യ ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 18 പേർക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല.
മുന്നൂർപ്പിള്ളി ചിറയ്ക്കൽ അയിരൂരുകാരൻ വീട്ടിൽ ലിസി സൈമൺ, ചിറയ്ക്കൽ അയിരൂരുകാരൻ ലിസി ജോസ്, അഞ്ജന, കറുകുറ്റി തോട്ടകം കോച്ചാപ്പിള്ളി വീട്ടിൽ സ്മിത ആനന്ദ്, മരങ്ങാടം പാലാട്ടി വീട്ടിൽ മേരി പാലാട്ടി, എടക്കുന്ന് ആനന്ദപ്പിള്ളി വീട്ടിൽ രജനീഷ്, മുന്നൂർപ്പിള്ളി പള്ളിപ്പാടൻ വീട്ടിൽ മോളി ഏബ്രഹാം, മരങ്ങാടം മൈപ്പാൻ വീട്ടിൽ മേരി ആന്റു, പാലിശേരി കാരമറ്റം അയ്യേടത്ത് വീട്ടിൽ വിഷ്ണുപ്രിയ രാധാകൃഷ്ണൻ, എൽസി ആന്റണി, കോരമന വെട്ടിക്കാടൻ വീട്ടിൽ രാജൻ, ഏഴാറ്റുമുഖം ഞാളിയത്ത് വീട്ടിൽ പോളി, എടക്കുന്ന് പള്ളിയാൻ വീട്ടിൽ പി.പി. ഫ്രാൻസിസ്, എടക്കുന്ന് ചക്കിച്ചേരി വീട്ടിൽ പൗലോസ്, കറുകുറ്റി അമ്പാടൻ വീട്ടിൽ മേരി, എടക്കുന്ന് കല്ലിങ്കൽവീട്ടിൽ കെ.ജെ. ഫ്രാൻസിസ്, എടക്കുന്ന് പഴയേടത്തുപറമ്പിൽ വീട്ടിൽ റീസ സന്തോഷ് എന്നിവർക്കാണ് പരിക്കേറ്റത്.
Read Also : കൊല്ലത്ത് ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടി
ഇന്നലെ രാവിലെ ഏഴിന് കേബിൾ നഗർ റോഡിലെ കോസ്മോ ബേക്കറിക്കു സമീപമുള്ള കൊടുംവളവിലായിരുന്നു അപകടം. അങ്കമാലിക്കു പോകുകയായിരുന്ന ബസിൽ എതിർവശത്തു നിന്ന് അമിതവേഗതയിൽ ദിശ തെറ്റി വന്ന ടിപ്പർ ലോറി നേരിട്ടിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളുടേയും മുൻവശം തകർന്നു. പരിക്കേറ്റവർ കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
Post Your Comments