ThiruvananthapuramKeralaNattuvarthaLatest NewsNews

വാക്കുതര്‍ക്കം : സഹോദരനെയും സുഹൃത്തിനെയും തലക്കടിച്ച്‌ പരിക്കേല്‍പ്പിച്ച യുവാവ് അറസ്റ്റിൽ

നെല്ലിയോട് ചരുവിള വീട്ടില്‍ രതീഷി (34)നെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്

കോവളം: വാക്കുതര്‍ക്കത്തെ തുടര്‍ന്ന് സഹോദരനെയും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെയും തലക്കടിച്ച്‌ പരിക്കേല്‍പ്പിച്ച യുവാവ് അറസ്റ്റില്‍. നെല്ലിയോട് ചരുവിള വീട്ടില്‍ രതീഷി (34)നെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. അനുജന്‍ മനുവിനെയും (32) സുഹൃത്ത് കിരണിനെയുമാണ് ഇരുമ്പുപൈപ്പ് ഉപയോഗിച്ച്‌ യുവാവ് തലക്കടിച്ചത്.

Read Also : എൻഡിടിവിയുടെ അധിക ഓഹരികൾ സ്വന്തമാക്കാനൊരുങ്ങി അദാനി ഗ്രൂപ്പ്, ഓപ്പൺ ഓഫർ ആരംഭിച്ചു

ശനിയാഴ്ച രാത്രിയാണ് സംഭവം. തലയോട്ടിക്ക് ഗുരുതര പരിക്കേറ്റ മനുവിനെ മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

തിരുവല്ലം എസ്.എച്ച്‌.ഒ രാഹുല്‍ രവീന്ദ്രന്‍, എസ്.ഐമാരായ കെ.ആര്‍. സതീഷ്, അനൂപ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button