KasargodNattuvarthaLatest NewsKeralaNews

വടിവാളുമായി കാറിൽ കറക്കം : യുവാവ് പൊലീസ് പിടിയിൽ

പുല്ലൂർ കൊടവലം തട്ടുമ്മൽ ഹൗസിലെ പി. രാജ ഹരി (31)യെ ആണ് പൊലീസ് പിടികൂടിയത്

കാഞ്ഞങ്ങാട്: വടിവാളുമായി കാറിൽ കറങ്ങുകയായിരുന്ന യുവാവ് അറസ്റ്റിൽ. പുല്ലൂർ കൊടവലം തട്ടുമ്മൽ ഹൗസിലെ പി. രാജ ഹരി (31)യെ ആണ് പൊലീസ് പിടികൂടിയത്. ഹൊസ്ദുത് ഇൻസ്പെക്ടർ കെ. പി ഷൈൻ, എസ്.ഐ ആർ. ശരത്ത് എന്നിവരുടെ നേതൃത്വത്തിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.

Read Also : ചൈനയില്‍ കൊറോണ കുത്തനെ ഉയരുന്നു, വീണ്ടും മരണങ്ങള്‍: സ്‌കൂളുകള്‍ അടച്ചുപൂട്ടി

ഇന്നലെ രാത്രി 12.45-ന് ആണ് സംഭവം. കോട്ടച്ചേരി ട്രാഫിക് സർക്കിളിന് സമീപത്ത് വെച്ച് വാഹന പരിശോധനക്കിടയിലാണ് യുവാവിനെ വടിവാളുമായി കണ്ടെത്തിയത്.

കെ.എൽ – 14 ടി 1334 കാറിൽ മടിയൻ ഭാഗത്തു നിന്നും പുതിയകോട്ട ഭാഗത്തേക്ക് പോവുകയായിരുന്നു യുവാവ്. കാറിന്റെ ഡിക്കിയിൽ ആണ് വടിവാൾ സൂക്ഷിച്ചിരുന്നത്. 60 സെൻറീമീറ്ററോളം നീളം വരുന്ന വലിയ പിടിയോട് കൂടിയ വടിവാളാണ് പൊലീസ് പിടികൂടിയത്.

പ്രതിയെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button