PathanamthittaLatest NewsKeralaNattuvarthaNews

10 കോടിയോളം വൈദ്യുതി ബില്ലിൽ കുടിശിക: തിരുവല്ല ബിലീവേഴ്‌സ് മെഡിക്കൽ കോളേജിന് കെഎസ്ഇബിയുടെ ഷോർട്ട് അസസ്മെന്റ് ബില്ല്

പത്തനംതിട്ട: കോടികളുടെ കുടിശിക വരുത്തിയതിനേത്തുടർന്ന് തിരുവല്ല ബിലിവേഴ്സ് ചർച്ച് ആശുപത്രിക്ക് കെഎസ്ഇബിയുടെ ഷോർട്ട് അസസ്മെന്റ് ബില്ല്. കെഎസ്ഇബി നേരത്തെ നൽകിയിട്ടുള്ള ബില്ലുകളിൽ താരിഫ് തെറ്റായി കണക്കാക്കിയതിനെ തുടർന്നാണ് പത്ത് കോടിയോളം രൂപയുടെ കുടിശിക വന്നത്. ബോർഡിലെ ഉന്നതരുടെ ഒത്തുകളിയാണ് കോടികളുടെ വരുമാന നഷ്ടത്തിന് വഴിവച്ചത് എന്ന ആക്ഷേപവും ശക്തമാണ്.

ബിലിവേഴ്സ് ആശുപത്രിയിലേക്ക് വൈദ്യുതി ബോർഡ് നൽകിയിരിക്കുന്നത് എക്സ്ട്രാ ഹൈടെൻഷൻ കണക്ഷൻ ആണ്. വൈദ്യുതി ഭവൻ ആസ്ഥാനത്ത് ട്രാൻസ്മിഷൻ ചുമതലയുള്ള ചിഫ് എൻജിനീയറാണ് ഉയർന്ന ശ്രേണിയിലുള്ള എക്സ്ട്രാ ഹൈടെൻഷൻ കണക്ഷൻ ബിലിവേഴ്സ് ആശുപത്രിക്ക് അനുവദിച്ചത്. എന്നാൽ ആശുപത്രിയുടെ ബില്ലിൽ ഹൈടെൻഷൻ വിഭാഗത്തിൽപ്പെട്ട താരിഫ് ഉൾപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയിട്ടുള്ളത്.

മുടി ആരോ​ഗ്യത്തോടെ സംരക്ഷിക്കാന്‍ ഹോട്ട് ഓയില്‍ മസാജ്

താരിഫ് രേഖപ്പെടുത്തിയതിലെ പിഴവുമൂലം ഒമ്പത് കോടി തൊണ്ണൂറു ലക്ഷത്തി എഴുപത്തിനാലായിരത്തി നാനൂറ്റി നാൽപത്തിയഞ്ച് രൂപയുടെ കുറവാണ് കണ്ടെത്തിയിട്ടുള്ളത്. ഇതിനായി കെഎസ്ഇബിയിലെ ഉന്നതർ വഴിവിട്ട് സഹായിച്ചതായാണ് ഉയരുന്ന ആക്ഷേപം.

ഇതേത്തുടർന്നാണ് പട്ടം വൈദ്യുതി ഭവനിലെ സ്പെഷ്യൽ ഓഫീസർ- റവന്യൂ തയ്യാറാക്കിയ ഷോർട്ട് അസ്സസ് മെൻറ് ബില്ല് ബിലിവേഴ്സ് ആശുപത്രിക്ക് നൽകിയത്. അതേസമയം കുറ്റക്കാർക്കെതിരെ നടപടി ഉറപ്പാക്കുമെന്ന് വൈദ്യുതി വകുപ്പ്‍ മന്ത്രി കെ കൃഷ്ണൻകുട്ടി പ്രതികരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ബിലീവേഴ്സ് മെഡിക്കൽ കോളേജ് മാനേജ്മെൻറ് സിജിആർഎഫിൽ പരാതി നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button