ErnakulamKeralaNattuvarthaLatest NewsNews

അലക്ഷ്യമായി തിരിച്ച ബൈക്കിടിച്ച് സ്കൂട്ടര്‍ യാത്രക്കാരി ബസിനടിയിൽപ്പെട്ട് മരിച്ച സംഭവം : യുവാവ് അറസ്റ്റിൽ

കാഞ്ഞിരമറ്റം സ്വദേശി വിഷ്ണുവാണ് അറസ്റ്റിലായത്

തൃപ്പൂണിത്തുറ: അലക്ഷ്യമായി തിരിച്ച ബൈക്ക് ഇടിച്ച് റോഡിൽ വീണ സ്കൂട്ടർ യാത്രക്കാരി മരിച്ച കേസിൽ ബൈക്ക് യാത്രക്കാരൻ അറസ്റ്റിൽ. കാഞ്ഞിരമറ്റം സ്വദേശി വിഷ്ണുവാണ് അറസ്റ്റിലായത്.

Read Also : കൊച്ചിയിൽ മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത കേസ് : നാല് പ്രതികളും റിമാൻഡിൽ

കഴിഞ്ഞ ദിവസമാണ് ഉദയംപേരൂർ സ്വദേയശിയായ കാവ്യ തൃപ്പൂണിത്തുറയിൽ വച്ചുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ടത്. സ്കൂട്ടറിൽ നിന്ന് വീണ കാവ്യയുടെ മേലേക്ക് തൊട്ടുപിറകെ വന്ന ബസ് കയറിയാണ് മരണം സംഭവിച്ചത്. അപകടശേഷം വാഹനം നിർത്താതെ കടന്ന് കളഞ്ഞ വിഷ്ണുവിന്റെ ബൈക്കും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

രണ്ട് വർഷം മുമ്പ് വിഷ്ണുവിന്റെ ഇതേ ബൈക്കിടിച്ച് ഒരു സൈക്കിൾ യാത്രക്കാരനും മരിച്ചിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button