ThiruvananthapuramKeralaNattuvarthaLatest NewsNews

‘പ്രതിപക്ഷത്തിന്റെ വീഴ്ച മൂലമാണ് അഴിമതിക്കെതിരെ ഗവർണർക്ക് രംഗത്തിറങ്ങേണ്ടി വരുന്നത്, കോൺഗ്രസ് നേതാക്കൾ സ്വയം തിരുത്തണം’

തിരുവനന്തപുരം: സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. ഗവർണർ ആരിഫ് മുഹമ്മദ് ഖാനും പിണറായി വിജയൻ സർക്കാരും തമ്മിൽ ഒത്തുകളിയെന്ന് ആരോപിക്കുന്ന കോൺഗ്രസ് നേതാക്കൾ സ്വയം തിരുത്താൻ തയാറാകണമെന്ന് വി മുരളീധരൻ പറഞ്ഞു.

സർവ്വകലാശാലകളിലെ ബന്ധുനിയമനവും അഴിമതിയും ക്രമക്കേടുകളും പ്രതിപക്ഷം ഏറ്റെടുക്കേണ്ട വിഷയങ്ങളാണെന്നും പ്രതിപക്ഷത്തിന്റെ വീഴ്ച മൂലമാണ് അഴിമതിക്കെതിരെ ഗവർണർക്ക് രംഗത്തിറങ്ങേണ്ടി വരുന്നതെന്നും മുരളീധരൻ കുറ്റപ്പെടുത്തി. ഇത് കോൺഗ്രസിന്‍റെ വീഴ്ചയെന്നു തിരിച്ചറിയാത്തവർ ബുദ്ധിഭ്രമം ബാധിച്ചവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇറച്ചി കഴിച്ചുണ്ടാകുന്ന ദഹനക്കുറവിന് കറിവേപ്പിലയും ഇഞ്ചിയും ഇങ്ങനെ കഴിക്കൂ

നേരത്തെ, രാജ്ഭവനു മുന്നിൽ എൽഡിഎഫ് നടത്തിയ സമരത്തെ ജനങ്ങൾ തമാശയായിട്ടാണ് കാണുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പരിഹസിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ഒന്നിച്ചു ചേർന്നാണ് കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗം തകർത്തതെന്നും ഇപ്പോൾ ഒരു പ്രതിക്കെതിരെ മറ്റൊരു പ്രതി സമരം ചെയ്യുകയാണെന്നും സതീശൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button