KeralaLatest NewsNews

ശബരിമലയിലേയ്ക്ക് തീര്‍ത്ഥാടക പ്രവാഹം, നാല് ദിവസത്തിനിടെ ഒഴുകിയെത്തിയത് രണ്ടേ മുക്കാല്‍ ലക്ഷത്തിലധികം ഭക്തര്‍

ദര്‍ശനം സാധ്യമാകുന്നത് മണിക്കൂറുകള്‍ ക്യൂ നിന്ന്

ശബരിമലയിലേയ്ക്ക് തീര്‍ത്ഥാടക പ്രവാഹം, നാല് ദിവസത്തിനിടെ ഒഴുകിയെത്തിയത് രണ്ടേ മുക്കാല്‍ ലക്ഷത്തിലധികം ഭക്തര്‍

 

പത്തനംതിട്ട: ശബരിമലയില്‍ വന്‍ തീര്‍ത്ഥാടക പ്രവാഹം. മണ്ഡലകാല മഹോത്സവത്തിന്റെ ആദ്യ നാല് ദിവസത്തിനുള്ളില്‍ ശബരിമലയിലെത്തിയത് രണ്ടേമുക്കാല്‍ ലക്ഷം ഭക്തരാണ്. നിയന്ത്രണങ്ങള്‍ എല്ലാം മാറിയതോടെ മണിക്കൂറുകള്‍ ക്യു നിന്നാല്‍ മാത്രമേ ദര്‍ശനത്തിന് സാധ്യമാകൂ.

Read Also:ക്രിസ്റ്റഫറിലെ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്തു വിട്ടു; ജോർജ് കൊട്ടാരക്കാനായി ഷൈൻ ടോം ചാക്കോ

നട തുറന്ന ആദ്യ ദിവസം മാത്രം 26,378 പേരാണ് ദര്‍ശനത്തിന് എത്തിയത്. സ്‌പോട്ട് ബുക്കിംഗിലൂടെ എത്തിയവരുടെ എണ്ണംകൂടി പരിഗണിച്ചാല്‍ ഇത് 30,000 കവിയും. 50,000ല്‍ അധികം ഭക്തരാണ് 17, 18 തീയതികളില്‍ അയ്യനെ കണ്ടു മടങ്ങിയത്. ഇന്നലെ മാത്രം ഒരു ലക്ഷത്തിനു അടുത്ത തീര്‍ത്ഥാടകര്‍ ആണ് മലചവിട്ടിയത്. ഇനിയുള്ള ദിവസങ്ങളില്‍ ഭക്തരുടെ എണ്ണം വര്‍ദ്ധിക്കുമെന്നാണ് സൂചന.

അതേസമയം, ഭക്തരുടെ കാത്തിരിപ്പിനുള്ള സമയക്രമത്തിലും നിലവില്‍ മാറ്റം വരുത്തിയിട്ടുണ്ട്. പുലര്‍ച്ചെ മൂന്ന് മണിക്ക് ക്ഷേത്രം തുറക്കുകയും ഉച്ചക്ക് ഒരു മണിക്ക് നട അടയ്ക്കുകയും ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button