ThiruvananthapuramLatest NewsKeralaNattuvarthaNews

എല്ലാവരെയും പിന്തുടരുന്ന ഇഡി പിണറായിയുടെ പിന്നാലെ വരുന്നില്ല: ബിജെപി-സിപിഎം അവിശുദ്ധ സഖ്യം മൂലമെന്ന് കെ സുധാകരൻ

തിരുവനന്തപുരം: ബിജെപി-സിപിഎം അവിശുദ്ധ സഖ്യം നിലനിൽക്കുന്നതായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. എല്ലാവരെയും പിന്തുടരുന്ന ഇഡി പിണറായിയുടെ കാര്യത്തിൽ മാത്രം വരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് മുക്ത ഭാരതത്തിനാണ് ബിജെപിയും സിപിഎമ്മും പ്രവർത്തിക്കുന്നതെന്നും എന്നാൽ, കോൺഗ്രസിന് ബിജെപിയുമായി ബന്ധമുണ്ടെന്ന് വ്യാജ ആരോപണം ഉന്നയിക്കുകയാണെന്നും സുധാകരൻ പറഞ്ഞു. ബംഗാളിൽ സിപിഎമ്മും ബിജെപിയും ഒന്നിച്ചുവെന്നും അദ്ദേഹം ആരോപിച്ചു .

‘കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 9 ഇടത്ത് സിപിഎം-ബിജെപി ധാരണ ഉണ്ടായിരുന്നു. ബിജെപിയുമായി കൂട്ട് കൂടുന്ന സിപിഎം കോൺഗ്രസിനെ ബലിയാടാക്കാൻ ശ്രമിക്കുന്നു. മതേതരത്വം കോൺഗ്രസിന്റെ സംഭാവനയാണ്. അത് ഉപേക്ഷിക്കുന്നത് സ്വന്തം കുഞ്ഞിനെ കൊല്ലുന്നതിന് തുല്യമാണ്. കേരളത്തിൽ ഇന്ന് ജീവിക്കുക എന്നത് തന്നെ പ്രയാസമായിരിക്കുന്നു. നരബലിയും കൊലപാതകവും നടക്കുന്നു. ലഹരി വ്യാപകമാകുന്നു. കേരളം ഗുണ്ടകളുടെ നാടായി മാറി,’ കെ സുധാകരൻ പറഞ്ഞു.

വിനോദസഞ്ചാരികൾക്ക് കാഴ്ച്ചയുടെ പുതുവസന്തം: യാസ് ബേ വാട്ടർഫ്രണ്ടിലേക്ക് വാട്ടർ ടാക്‌സി

മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗവർണർ വരെ കള്ളക്കടത്ത് ആരോപണം ഉന്നയിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ‘സ്വർണക്കടത്തും ഡോളർ കടത്തും പറയുന്നത് ഗവർണറാണ്. സംസ്ഥാനത്ത് ബന്ധു നിയമനം വ്യാപകമായി നടക്കുന്നു. സിപിഎം നേതാക്കളുടെ ബന്ധുക്കൾക്ക് നിയമനം കിട്ടുന്നു. ഉദ്യോഗാർത്ഥികൾക്ക് നീതി നിഷേധിക്കപ്പെടുന്നു,’ കെ സുധാകരൻ വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button