ചിങ്ങവനം: സോളാര്‍ ലൈറ്റിന്റെ ബാറ്ററി മോഷ്ടിച്ച് വില്ക്കാന് ശ്രമിച്ച യുവാക്കൾ പൊലീസ് പിടിയിൽ. ചങ്ങനാശേരി മാമ്മൂട് ഭാഗത്ത് തെങ്ങന്തറ നിതീഷ് (23), പത്താമുട്ടം ഭാഗം പള്ളിയടിയില്‍ അലന്(24), ബഎസ്പുരം ഭാഗത്ത് തട്ടാംപറമ്പില്‍ ടി.എസ്. അമല്‍ (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ചിങ്ങവനം പൊലീസ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്.
Read Also : ആകർഷകമായ സൗകര്യങ്ങൾ, മികച്ച വിവാഹ ഡെസ്റ്റിനേഷൻ കേന്ദ്രമായി കേരളത്തെ തിരഞ്ഞെടുത്തു
സോളാര്‍ ലൈറ്റിന്റെ ബാറ്ററി മോഷ്ടിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ആണ് അറസ്റ്റ്. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയപ്പോള്‍ പാത്താമുട്ടം, കപ്യാര് കവല ഭാഗത്തെ ആക്രികടയില്‍ മോഷടിച്ച ബാറ്ററി വില്ക്കാന് ശ്രമിക്കുന്നതിനിടയില്‍ പ്രതികളെ പിടികൂടുകയുമായിരുന്നു.
എസ്എച്ച്ഒ ടി.ആര്. ജിജു, എസ്ഐ അനീഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments