പേരൂര്‍ക്കട: വയല്‍ മണ്ണിട്ടു നികത്തുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ വീട്ടമ്മയ്ക്കു മര്‍ദ്ദനമേറ്റതായി പരാതി. കാച്ചാണി കാരാംകോട് കാര്‍ത്തിക ഭവനില്‍ ലീലയുടെ മകള്‍ ആശയ്ക്കാണ് മര്‍ദ്ദനമേറ്റത്.
Read Also : വീട്ടിൽ അതിക്രമിച്ചു കയറി കുളിമുറി ദൃശ്യം പകർത്തിയ യുവാവ് അറസ്റ്റിൽ
ഇന്നലെ വൈകുന്നേരം 3.30നായിരുന്നു സംഭവം. ആശയുടെ വസ്തുവിന് സമീപത്തെ വയല്‍ മണ്ണിട്ടു നികത്തുന്നതിനെതിരെ മുമ്പ് വട്ടിയൂര്‍ക്കാവ് സ്റ്റേഷനില്‍ പരാതിയുണ്ടായിരുന്നു. തുടര്‍ന്ന്, പൊലീസ് സ്ഥലത്തെത്തുകയും വയല്‍ നികത്തരുതെന്ന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍, ഇത് ആവര്‍ത്തിച്ചതോടെ വയല്‍ മണ്ണിട്ടു നികത്താനെത്തിയ സംഘത്തെ ആശ എതിര്‍ത്തു. ഇതോടെ വാക്കുതര്‍ക്കമുണ്ടാകുകയും ആശയെ മര്‍ദ്ദിക്കുകയുമായിരുന്നു.
വട്ടിയൂര്‍ക്കാവ് സ്വദേശി സന്തോഷും മറ്റൊരാളും ചേര്‍ന്നാണ് മര്‍ദ്ദിച്ചതെന്ന് ആശ പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ വട്ടിയൂര്‍ക്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments