Latest NewsKeralaCinemaNattuvarthaMollywoodNewsEntertainmentMovie Gossips

റിലീസിന് മുമ്പ് ‘1744 വൈറ്റ് ഓള്‍ട്ടോ’യുടെ റിവ്യൂ പ്രമുഖ യൂട്യൂബ് ചാനലിൽ: പോലീസ് കേസെടുത്തു

കൊച്ചി: ഷറഫുദ്ദീന്‍ നായകനെത്തിയ ‘1744 വൈറ്റ് ഓള്‍ട്ടോ’ പ്രദര്‍ശനത്തിന് എത്തുന്നതിന് മുന്‍പേ റിവ്യൂ വീഡിയോ പുറത്ത്. ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം തുടങ്ങുന്നതിന് മൂന്ന് മണിക്കൂര്‍ മുന്‍പേയാണ് പ്രമുഖ യൂട്യൂബ് ചാനലിൽ ‘റിവ്യൂ’ എത്തിയത്. സിനിമയുടെ നിമ്മാമാതാക്കള്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് വീഡിയോ പുറത്തിറക്കിയ ആള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

സിനിമാ സംഘടനയായ  ഫെഫ്കയിലും നിര്‍മ്മാതാക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. കബിനി ഫിലിംസിന്റെ ബാനറില്‍ മൃണാള്‍ മുകുന്ദന്‍, ശ്രീജിത്ത് നായര്‍, വിനോദ് ദിവാകര്‍ എന്നിവര്‍ ചേര്‍ന്നാണ് ‘1744 വൈറ്റ് ആള്‍ട്ടോ’ നിര്‍മ്മിച്ചിരിക്കുന്നത്. ‘തിങ്കളാഴ്ച നിശ്ചയ’ത്തിനുശേഷം സെന്ന ഹെഗ്ഡെയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ രണ്ടാമത്തെ മലയാള ചിത്രമാണ് ‘1744 വൈറ്റ് ആള്‍ട്ടോ’. നവംബര്‍ 18ന് തിയേറ്ററുകളിലെത്തിയ ചിത്രം തിയറ്ററുകളിൽ മികച്ച പ്രതികരണമാണ് നേടുന്നത്.

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു : സംഭവം കുന്നംകുളത്ത്

ഷറഫുദ്ദീന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘1744 വൈറ്റ് ആള്‍ട്ടോ’യില്‍ വിന്‍സി അലോഷ്യസ്, രാജേഷ് മാധവന്‍, നവാസ് വള്ളിക്കുന്ന്, ആര്യ സലിം, ആനന്ദ് മന്മഥന്‍, സജിന്‍ ചെറുകയില്‍, ആര്‍ജെ നില്‍ജ, രഞ്ജി കാങ്കോല്‍ എന്നിവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം വിതരണം ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button