തൃശ്ശൂർ: ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു. കുന്നംകുളം-തൃശ്ശൂർ റോഡിൽ ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം.
കുന്നംകുളം- തൃശ്ശൂർ റോഡിൽ വാട്ടർ അതോറിറ്റിക്ക് സമീപം കുന്നംകുളം ഭാഗത്ത് നിന്ന് തൃശൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാറിനാണ് തീപിടിച്ചത്.
Read Also : പകർച്ചവ്യാധി പ്രതിരോധം: വീട്, സ്ഥാപനങ്ങൾ എന്നിവയുടെ സമീപത്തെ പുല്ലും കുറ്റിച്ചെടികളും വെട്ടിനശിപ്പിക്കണം
വാഹനം ഓടിക്കൊണ്ടിരിക്കെ മുൻവശത്ത് നിന്ന് പുക ഉയരുന്നത് കണ്ട് വാഹനത്തിലുണ്ടായിരുന്നവർ വാഹനം നിർത്തി ഇറങ്ങിയതിനാൽ ആർക്കും പരിക്കില്ല. കാറിന് തീ കത്തിപ്പടരുന്നതിനിടെ അതിവേഗമെത്തിയ കുന്നംകുളം അഗ്നിരക്ഷാസേന തീയണച്ചു. മുൻഭാഗത്തു നിന്നുണ്ടായ തീപിടുത്തത്തിൽ ഭൂരിഭാഗവും കത്തിയമർന്നു.
അഗ്നിരക്ഷാ ഉദ്യോഗസ്ഥരായ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർമാരായ ജയകുമാർ, അനിൽകുമാർ, ദിലീപ് കുമാർ, ബെന്നി മാത്യു, അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരായ ശരത്ത്, അമൽ, ശരത് സ്റ്റാലിൻ, ഗോഡ്സൺ, സനിൽ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Post Your Comments