ThrissurLatest NewsKeralaNattuvarthaNews

യുവതിയെ വീട്ടുമുറ്റത്തു നിന്ന് കാറില്‍ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു

കുന്നംകുളം: യുവതിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. കുന്നംകുളം ചെമ്മണ്ണൂര്‍ സ്വദേശിനിയായ യുവതിയാണ് പരാതി നാക്കിയിട്ടുള്ളത്. സംഭവത്തിൽ മുഖ്യപ്രതിയായ ആരോമൽ എന്നയാളെ പോലീസ് തിരയുന്നു. ഇയാൾക്ക് കാര്‍ തരപ്പെടുത്തി കൊടുത്ത സുഹൃത്ത് ഷെറിന്‍ പോലീസിന്റെ പിടിയിലായി.

കഴിഞ്ഞ ദിവസം രാവിലെ വീട്ടുമുറ്റത്തു കാറുമായി എത്തിയ അന്തിക്കാട് സ്വദേശി ആരോമല്‍ ബലംപ്രയോഗിച്ച് യുവതിയെ തട്ടിക്കൊണ്ടുപോയെന്നാണ് പരാതി. അടുത്ത ദിവസം രാവിലെ യുവതിയെ തൃശൂര്‍ നഗരത്തില്‍ ഇറക്കിവിടുകയായിരുന്നു. തുടർന്ന്, യുവതി ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ അഭയം തേടി. യുവതിയെ കാണാതായതോടെ ഭര്‍ത്താവ് കുന്നംകുളം പോലീസിന് പരാതി നല്‍കി. യുവതിയെ കണ്ടെത്തുന്നതിനായി രാത്രി മുഴുവന്‍ പോലീസ് പലസംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തിയിരുന്നു.

കൊച്ചിയിലെ ഓടകള്‍ ഉടന്‍ മൂടണം; കോര്‍പ്പറേഷനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി

യുവതിയെ കൊണ്ടുപോയ കാര്‍ ഇടയ്ക്കുവെച്ച് മാറിയതിന് ശേഷം ആരോമലിന്റെ സുഹൃത്തായ ഷെറിന്‍ തരപ്പെടുത്തി കൊടുത്ത മറ്റൊരു കാറിൽ യാത്ര തുടരുകയായിരുന്നു. ഈ കാറിലാണ് യുവതിയെ രാത്രി മുഴുവന്‍ താമസിപ്പിച്ചത്. സ്കൂള്‍ പഠനകാലത്ത് തന്റെ സഹപാഠിയായിരുന്നു ആരോമൽ എന്നും ഇയാൾ നിരന്തരം ശല്യപ്പെടുത്തിയിരുന്നതായും യുവതിയുടെ പരാതിയില്‍ പറയുന്നു.

ആരോമലിന് വാഹനം തരപ്പെടുത്തി നൽകിയ ഷെറിന്‍ ഒട്ടേറെ വാഹന തട്ടിപ്പ് കേസിലെ പ്രതിയാണ്. കേസിൽ അന്വേഷണം ഊര്‍ജിതമാക്കിയാതായി പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button