ഡൽഹി: സംസ്ഥാനത്ത് ഭരണഘടനാ പദവി ഉപയോഗപ്പെടുത്തിആർഎസ്‌എസ് അജൻഡകൾ നടപ്പാക്കുന്നു എന്ന ആരോപണത്തിന് മറുപടി നൽകി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ ഏതെങ്കിലും ഒരു സ്ഥാപനത്തിൽ ആരെയെങ്കിലും രാഷ്ട്രീയപരമായി നിയമിക്കുകയോ പരിഗണിക്കുകയോ ചെയ്തിട്ടുണ്ടെന്നു തെളിഞ്ഞാൽ പദവി രാജിവയ്ക്കുമെന്ന് ഗവർണർ പറഞ്ഞു.
മന്ത്രി സഭയിൽനിന്ന് മന്ത്രിമാരെ നീക്കാൻ തനിക്ക് അധികാരമില്ലെന്നും ധനമന്ത്രി കെഎൻ ബാലഗോപാലിന്റെ പ്രാദേശികവാദത്തിലൂന്നിയ പ്രസ്‌താവന ജനങ്ങളെ അറിയിക്കാൻ വേണ്ടിയാണ് പ്രീതി പിൻവലിച്ചതെന്നും ഗവർണർ പറഞ്ഞു.
ഒന്നിച്ചു ജീവിക്കാം എന്നത് ഒരു കരാർ മാത്രമാണെന്ന് തിരിച്ചറിഞ്ഞ രാഷേട്ടൻ: ട്രോളി ശ്രീജിത്ത് പണിക്കർ
ധനമന്ത്രി കെഎൻ ബാലഗോപാൽ മന്ത്രിയായി തുടരുന്നതിൽ തനിക്കുള്ള താൽപര്യവും പ്രീതിയും അവസാനിച്ചതായി അറിയിച്ചും ബാലഗോപാലിനെതിരെ ദേശദ്രോഹക്കുറ്റവും സത്യപ്രതിജ്ഞാ ലംഘനവും ആരോപിച്ചും മുഖ്യമന്ത്രിക്ക് കത്തയച്ച സംഭവത്തിൽ വിശദീകരണം നൽകുകയായിരുന്നു അദ്ദേഹം.
ആരോപണ വിധേയനായ വ്യക്തി മന്ത്രിസഭയിൽ തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അധികാരം മുഖ്യമന്ത്രിക്കാണെന്നും കേരളത്തിലെ ജനങ്ങളോടുള്ള ഉത്തരവാദിത്തം നിർവഹിക്കുകയെന്ന കടമ മാത്രമാണു താൻ ചെയ്‌തതെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
Post Your Comments