കണ്ണൂര്‍: സർവകലാശാലയിലെ നിയമനവുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവിനു പിന്നാല മാധ്യമങ്ങൾക്ക് നേരെ വിമർശനവുമായി രംഗത്തെത്തിയ പ്രിയ വർഗീസിനി ട്രോളി രാഷ്ട്രീയ നിരീക്ഷകൻ ശ്രാജിത്ത് പണിക്കർ. നിയമന വിവാദത്തില്‍ കെ.കെ രാഗേഷിന്റെ പേര് വലിച്ചിഴച്ചതിനെതിരെയാണ് പ്രിയ മാധ്യമങ്ങളെ വിമർശിച്ചത്. കെ.കെ രാഗേഷുമായുള്ളത് അച്ഛന്‍ മകള്‍ ബന്ധമൊന്നും അല്ലെന്നും ഒന്നിച്ചു ജീവിക്കാം എന്ന കരാര്‍ മാത്രമാണെന്നും വ്യക്തമാക്കിയ പ്രിയയെ ശ്രീജിത്ത് ട്രോളി. ഒന്നിച്ചു ജീവിക്കാം എന്നത് ഒരു കരാർ മാത്രമാണെന്ന് തിരിച്ചറിഞ്ഞ രാഷേട്ടൻ എന്ന ക്യാപ്‌ഷൻ നൽകി സലിം കുമാറിന്റെ ഒരു ചിത്രമാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്.
‘ആ കരാര്‍ ഞങ്ങളില്‍ ആരെങ്കിലും ഒരാള്‍ അവസാനിപ്പിച്ചാല്‍ പിന്നെ നിങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന്റെ ഭാര്യ എന്ന് സ്റ്റോറി കൊടുക്കാനുള്ള സ്‌കോപ്പ് അതോടെ അവസാനിക്കും. അല്ലെങ്കില്‍ അത്രയേ ഉള്ളൂ നിങ്ങടെ സ്റ്റോറിക്ക് കെട്ടുറപ്പ്. കെ.കെ. രാഗേഷിനെ പാർട്ടി പുറത്താക്കിയാലോ, തങ്ങൾ ബന്ധം അവസാനിപ്പിച്ചാലോ തീരാവുന്ന വിവാദം മാത്രമാണ് ഇപ്പോഴത്തേതെന്നും പ്രിയ പറയുന്നു.
‘പാലോറ മാത മുതല്‍ പുഷ്പന്‍ വരെയുള്ള ഈ പ്രസ്ഥാനത്തില്‍ കെ.കെ രാഗേഷ് എന്നത് എപ്പൊ വേണമെങ്കിലും ഒരു പൂവ് വീഴുമ്പോലെ വീഴാവുന്ന ഒരാളാണെന്ന് കാണാന്‍ നിങ്ങള്‍ പഠിച്ച സ്‌കൂളുകളില്‍ ഒന്നും വാങ്ങാന്‍ കിട്ടുന്ന കണ്ണട വെച്ചാല്‍ പറ്റില്ല എന്നറിയാം. എങ്കിലും യഥാര്‍ത്ഥ കാഴ്ച ഇല്ലാതാവുന്നില്ല. അത് പറഞ്ഞു എന്ന് മാത്രം. ഇതിലിപ്പോ പ്രിയാ വര്‍ഗീസ് എന്ന വ്യക്തിക്ക് സങ്കടപ്പെടാന്‍ മാത്രം ഒന്നുമില്ല. പൊന്നു തമ്പുരാന്റെ ചക്രമല്ല കേരള സര്‍ക്കാരിന്റെ ശമ്പളം മാസാമാസം വാങ്ങുന്ന ഒരാളാണ് നിലവില്‍ തന്നെ അയാള്‍. 2012ല്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ആയി ജോലിയില്‍ പ്രവേശിച്ച ഒരാള്‍ക്ക് അസോസിയേറ്റ് പ്രൊഫസര്‍ ആകാന്‍ പുതിയ ഒരു നിയമനം തേടി പോകേണ്ട കാര്യമൊന്നുമില്ല ജീവിച്ചിരിപ്പുണ്ടെങ്കില്‍ അത് ആയിരിക്കും. പിന്നെ ഈ കളിയില്‍ പന്തുരുട്ടാന്‍ എനിക്കുണ്ടായിരുന്ന ഒരു കൗതുകം ഈ തള്ളിമറിക്കുന്നവരെ മാന്താന്‍ എനിക്ക് പണ്ടേ ഇഷ്ടമായിരുന്നു എന്നതാണ്’, പോസ്റ്റില്‍ പറയുന്നു.

Post Your Comments