Latest NewsKeralaNews

ശബരിമല യാത്രയ്ക്കിടെ കാലിൽ മസിൽ കയറിയ തീർത്ഥാടകനെ പരിചരിച്ച് ദേവസ്വം മന്ത്രി: ചിത്രം വൈറൽ

പത്തനംതിട്ട: ശബരിമല തീർത്ഥാടനത്തിനിടെ കാലിൽ മസിൽ കയറിയ തീർത്ഥാടകനെ പരിചരിക്കുന്ന ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ ഫോട്ടോ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു. സന്നിധാനത്തെ അവലോകന യോഗത്തിന് ശേഷം പമ്പയിലേക്കു പോകുമ്പോഴാണ് മരക്കൂട്ടത്ത് തളർന്നിരിക്കുന്ന തീർത്ഥാടകനെ മന്ത്രി കാണാനിടയായത്. ഉടൻ അദ്ദേഹം തീർത്ഥാടകന് സഹായവുമായെത്തി.

മന്ത്രി കാലിൽ തിരുമ്മി വിരലുകൾ വലിച്ചിട്ടതോടെ കാലിന്റെ വേദന കുറഞ്ഞു. മെല്ലെ നടന്നു കയറാനും നിർദ്ദേശിച്ചു. ഇതര സംസ്ഥാനക്കാരനായ തീർഥാടകന് സഹായിച്ചത് മന്ത്രിയാണെന്നും മനസിലായില്ല. ഏതായാലും ഫോട്ടോ ഇതിനോടകം സോഷ്യൽ മീഡിയകളിൽ വൈറലായി കഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button