കരിമണ്ണൂർ: ഗൃഹനാഥനെ അയൽവാസിയുടെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ചാലാശേരി കുറ്റിയാനിൽ വർക്കി (ജോയി-56) യെയാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മുതൽ ഇയാളെ കാണാനില്ലായിരുന്നു. സംഭവമറിഞ്ഞെത്തിയ പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് രാത്രി പന്ത്രണ്ടോടെ ഇയാളെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
Read Also : ആദ്യരാത്രി തന്നെ അദ്ദേഹം പാർട്ടി സമ്മേളനത്തിനു പോയി: കോടിയേരിയുടെ ഓർമ്മകളുമായി വിനോദിനി
ഫയർ ആൻഡ് റെസ്ക്യു സീനിയർ ഓഫീസർ പി.ടി. അലക്സാണ്ടറുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ രാവിലെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിനായി ജില്ലാ ആശുപത്രിലേക്കു മാറ്റി.
സിഐ സുമേഷ് സുധാകരൻ, എസ്ഐമാരായ ദിനേശൻ, ബിജു എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് മേൽനടപടി സ്വീകരിച്ചു. സംസ്കാരം പിന്നീട് നടക്കും. ഭാര്യ: ലൈസമ്മ. മക്കൾ: ലിജിൻസ്, ലിജൻഡ.
Post Your Comments