എറണാകുളം : സുഹൃത്തിനൊപ്പം താമസിച്ചിരുന്ന യുവതി കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് ഒറ്റപ്പാലം സ്വദേശി റംസിയയാണ് മരിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സ്ഥലത്ത് നിന്നും ലഭിച്ച തിരച്ചറിയൽ രേഖയിൽ റംസിയ എന്ന പേരാണുള്ളതെന്ന് പോലീസ് പ്രതികരിച്ചു.
ആലുവയിൽ സുഹൃത്തിനൊപ്പം താമസിച്ചിരുന്ന വീടിന്റെ കുളിമുറിയിൽ നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ബിനാനിപുരത്തിനടുത്തുള്ള കരോത്തു കുന്നിലാണ് സംഭവം. സുഹൃത്തും പരവൂർ സ്വദേശിയുമായ യുവാവിനൊപ്പമാണ് യുവതി താമസിച്ചു വന്നിരുന്നത്.
എന്നാൽ യുവാവ് വീട്ടിൽ കുറച്ചു ദിവസങ്ങളായി ഇല്ലായിരുന്നു എന്നാണ് അറിയാനാകുന്നത്. ഇതിനിടെയാണ് മരണം സംഭവിച്ചിരിക്കുന്നതെന്നാണ് യുവാവിന്റെ മൊഴി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയതായും പോലീസ് വ്യക്തമാക്കി.
Post Your Comments