കൊല്ലം: മന്ത്രി ബാലഗോപാൽ സത്യപ്രതിജ്ഞാ ലംഘനമാണു നടത്തിയതെന്നും വൈസ് ചാൻസലർമാർ പുറത്തു പോകുന്നതു പോലെ, ധനമന്ത്രി കെഎൻ ബാലഗോപാലിനും രാജിവയ്‌ക്കേണ്ടി വരുമെന്നും വ്യക്തമാക്കി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. ഗവർണർക്ക് സർ സിപിയുടെ അനുഭവം ഉണ്ടാകുമെന്നാണ് മന്ത്രി ശിവൻകുട്ടി പറഞ്ഞത്. സർ സിപിയുടെ കാലമല്ല ഇതെന്നും ചോദിക്കാൻ ആളുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.
സർവ്വകലശാലകളിൽ അനധികൃതമായി ജോലിക്കു കയറിയ സിപിഎം ഉന്നത നേതാക്കളുടെ ഭാര്യമാർ രാജിവച്ചില്ലെങ്കിൽ പ്രിയാ വർഗീസിനെ പോലെ നാണംകെട്ടു പുറത്തു പോകേണ്ടിവരുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. സംസ്ഥാന സർക്കാരിന്റെ സ്വജനപക്ഷപാതത്തിനും അഴിമതിക്കും എതിരെ ബിജെപി ജില്ലാ കമ്മിറ്റി നടത്തിയ ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റീസിൽ പുതിയ ഡയാലിസിസ് യൂണിറ്റ്: വീണാ ജോർജ്
‘മന്ത്രി ബാലഗോപാൽ സത്യപ്രതിജ്ഞാ ലംഘനമാണു നടത്തിയത്. ഇന്ത്യയുടെ പരമാധികാരത്തെ മന്ത്രി ചോദ്യം ചെയ്തതാണു ഗവർണറുടെ പ്രീതി നഷ്ടപ്പെടാൻ കാരണമായത്. ഗവർണർക്ക് സർ സിപിയുടെ അനുഭവം ഉണ്ടാകുമെന്നാണ് മന്ത്രി ശിവൻകുട്ടി പറഞ്ഞത്. സർ സിപിയുടെ കാലമല്ല ഇത്. ചോദിക്കാൻ ആളുണ്ട്. ആരിഫ് മുഹമ്മദ് ഖാനെ കേരളത്തിലേക്ക് അയച്ചതു നരേന്ദ്രമോദിയാണ്,’ സുരേന്ദ്രൻ വ്യക്തമാക്കി.
Post Your Comments